റിയാദ്: സൗദി അറേബ്യയില്‍ ഉംറ നിര്‍വ്വഹിക്കാനുള്ള പ്രായപരിധിയില്‍ ഇളവ് അനുവദിച്ചു. പതിനെട്ട് വയസ്സ് മുതല്‍ എഴുപത് വയസ്സ് വരെയുള്ള ആഭ്യന്തര തീര്‍ഥാടകര്‍ക്കാണ് ഉംറ തീര്‍ഥാടനത്തിന് മന്ത്രാലയം അനുമതി നല്‍കിയത്.
തീര്‍ഥാടനത്തിനായി ഏര്‍പ്പെടുത്തിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അനുമതി നേടുന്നവര്‍ക്ക് മാത്രമായിരിക്കും കര്‍മ്മം നിര്‍വ്വഹിക്കുന്നതിന് അനുമതിയുണ്ടാവുകയെന്നാണ് വിവരം. ഹജ്ജ്, ഉംറ മന്ത്രാലയമാണ് പ്രായപരിധിയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന പ്രായമായവര്‍ക്ക് കൂടി അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് പ്രായപരിധിയില്‍ ഇളവ് അനുവദിച്ചതെന്നാണ് വിവരം.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ALSO WATCH