Breaking News
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു കാരണം തീവ്രവാദമെന്ന് വൈറ്റ് ഹൗസ് | അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടി പേർ എത്തുമെന്ന് ഡോണാൾഡ് ട്രംപ് | ഡൽഹിയിൽ 1,000 കോടി വിലമതിക്കുന്ന കൊട്ടാരം 400 കോടിയിൽ ചുളുവിൽ സ്വന്തമാക്കി അദാനി ഗ്രൂപ്പ് | ജോര്‍ദാന്‍, ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ഖത്തര്‍ അമീര്‍ | 'പ്രധാന മന്ത്രി ബഹുമുഖ പ്രതിഭ'; നരേന്ദ്രമോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര | ഇന്ത്യന്‍ ഐ.ടി സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ | അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ | 'മോദി വിരുദ്ധ മുദ്രാവാക്യം വിളിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്നു'; ഷഹീന്‍ ബാഗ് സമരത്തിനെതിരെ സ്മൃതി ഇറാനി | ഗാസയിലെ ഹമദ് സിറ്റിയിലെ താമസക്കാരുടെ കുടിശികയില്‍ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തര്‍ |
2019-08-28 07:56:33am IST

ഇന്ത്യാ സൗദി നയതന്ത്ര സഹകരണ  കൗൺസിൽ  കരാറിന് സൗദി മന്ത്രിസഭ അഗീകാരം . സൗദി കിരീടാവകാശിയുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെ ഒപ്പു വെച്ച കരാറിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. 

ഇരു രാജ്യങ്ങൾക്കും താത്‌പര്യമുള്ള സുപ്രധാന വിഷയങ്ങളിൽ കരാറിന്‍റെ അടിസ്ഥാനത്തില്‍  സഹകരണം വർധിപ്പിക്കും. 

 നീതി ആയോഗും സൗദിയിലെ അന്താരാഷ്ട്ര നയതന്ത്ര കേന്ദ്രവും സഹകരിച്ച് നേരത്തെ   നടത്തിയ ചർച്ചയുടെ  അടിസ്ഥാനത്തില്‍ 40 മേഖലകളില്‍ വ്യത്യസ്തമായ സഹകരണങ്ങള്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു. 

  കിരീടാവകാശിയുടെ സന്ദര്‍ശനത്തില്‍‌ ഇരു കൂട്ടരും ഇത് സംബന്ധിച്ച ധാരണാ പത്രങ്ങള്‍ക്കും കരാറുകളിലും ഒപ്പു വെച്ചിരുന്നു. ഇതാണിന്ന് ചേര്‍ന്ന മന്ത്രിസഭ അംഗീകരിച്ചത്. 

ടൂറിസം, നിക്ഷേപം, ഖനനം തുടങ്ങിയ മേഖലകളിലുള്ള സഹകരണം ഇതോടെ ശക്തമാകും. നേരത്തെയുണ്ടായിരുന്ന ഇന്ത്യാ-സൗദി ഉന്നതാധികാര സഹകരണ കോഡിനേഷന്‍ കൌണ്‍സിലിന് പകരം ഇന്ത്യാ സൗദി നയതന്ത്ര സഹകരണ കൌണ്‍സിലിന് കീഴിലാണ് ഇനി ചര്‍ച്ചകള്‍ നടക്കുകയെന്നും മന്ത്രിസഭ അറിയിച്ചു.

Top