Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

മനുഷ്യകടത്ത് തടയാന്‍ സൗദിയില്‍ സമഗ്ര പദ്ധതിക്ക് രൂപം നല്‍കി.സൗദി ഹ്യൂമണ്‍ റൈറ്റ്‌സ് കമ്മീഷന്‍ ആണ് പദ്ധതിക്ക് രൂപം നല്‍കിയത്.മനുഷ്യകടത്ത് കേസുകള്‍ മാത്രമായി അന്വേഷിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷനു കീഴില്‍ 107 ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് രൂപം നല്‍കിയതായും കമ്മീഷന്‍ വ്യക്തമാക്കി.

മനുഷ്യകടത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്ന നിയമസംവിധാനങ്ങളാണ് രാജ്യത്തുള്ളതെന്നും കമ്മീഷന്‍ വ്യക്തമാക്കി. നിയമ ലംഘകര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ വാങ്ങിച്ചു നല്‍കുമെന്നും കമ്മീഷന്‍ അറിയിച്ചു.

 സൗദി ഹ്യൂമണ്‍ റൈറ്റ്‌സ് കമ്മീഷനില്‍ ആഭ്യന്തര, വിദേശകാര്യ, നീതിന്യായ, തൊഴില്‍ സാമൂഹിക വികസന, മീഡിയ എന്നീ മന്ത്രാലയങ്ങളിലെയും പബ്ലിക് പ്രൊസിക്യുഷനിലെയും പ്രതിനിധികള്‍ അടങ്ങിയ പ്രത്യേക കമ്മിറ്റി മനുഷ്യക്കടത്ത് തടയാന്‍ പ്രവര്‍ത്തിച്ചു വരുന്നതായും കമ്മീഷന്‍ വ്യക്തമാക്കി.


Top