ജിദ്ദ: മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖഷോഗി വധവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസിലെത്തിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പൂര്‍ണമായും തള്ളി സൗദി അറേബ്യ. സൗദി വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.
സൗദി പൗരനായ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസിന് നല്കിയ റിപ്പോര്‍ട്ട് സൗദി വിദേശകാര്യ മന്ത്രാലയം പരിശോധിച്ചു.
രാജ്യ നേതൃത്വത്തെക്കുറിച്ച് ആ റിപ്പോര്‍ട്ടിലെ നിഷേധാത്മകവും തെറ്റായതുമായ നിഗമനങ്ങള്‍ അംഗീകരിക്കാനാകില്ല, അതിനാല്‍ തന്നെ സൗദി ഭരണകൂടത്തിന് ഈ റിപ്പോര്‍ട്ട് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ നിയമങ്ങളും മൂല്യങ്ങളും ലംഘിച്ച് നടപ്പാക്കിയ ഗുരുതരമായ കുറ്റകൃത്യമാണതെന്ന് സൗദി അധികാരികള്‍ നേരത്തെ പ്രസ്താവന നടത്തിയ കാര്യം അവര്‍ ഓര്‍മിപ്പിച്ചു. കുറ്റവാളികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും, അവര്‍ക്കെതിരെ കോടതി അന്തിമ വിധി പുറപ്പെടുവിക്കുകയും ചെയ്തു.
ഭാവിയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ ഭരണ നേതൃത്വം കൈക്കൊള്ളുകയും ചെയ്ത സമയത്ത്, തെറ്റായതും നീതിയുക്തമല്ലാത്തതുമായ നിഗമനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു റിപ്പോര്‍ട്ട് വരുന്നത് ഖേദകരകമാണെന്നും സൗദി അധിതര്‍ വ്യക്തമാക്കി.
സൗദി അറേബ്യയുടെ നേതൃത്വത്തെയും പരമാധികാരത്തെയും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന ഏത് കാര്യവും രാജ്യം തള്ളിക്കളയും. സൗദി അറേബ്യക്കും അമേരിക്കക്കുമിടയിലെ സഹകരണം ശക്തവും ദൃഢവുമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു.
കഴിഞ്ഞ എട്ട് ദശകങ്ങളില്‍ പരസ്പര ബഹുമാനത്തിലധിഷ്ഠിതമാണ് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം. വിവിധ ഇടങ്ങളില്‍ അവ ശക്തിപ്പെടുത്തുന്നതിനൊപ്പം മേഖലയിലും ലോകത്തും സുരക്ഷയും സുസ്ഥിരതയും ഐക്യവും സഹകരണവും ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. അത് നിലനില്‍ക്കാനാണ് സൗദി ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക