റിയാദ്: സൗദി അറേബ്യയിൽ 15 കൊറോണ വൈറസ് കേസുകൾ കൂടി പുതിയതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 133 ആയി. ഇവരെ ക്വാറന്റൈൻ ചെയ്തിട്ടുണ്ട്.
വൈറസ് ബാധിതരിൽ രണ്ട് സ്ത്രീകളും ഒരാൾ സൗദി പൗരനും മറ്റൊരാൾ സ്പാനിഷ് പൗരനുമാണ്. ജിദ്ദയിൽ ബ്രിട്ടൻ, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ജോർദാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ച് പേർക്കും വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തുർക്കിയിൽ നിന്നും ഈജിപ്തിൽ നിന്നുമുള്ള രണ്ട് പൗരന്മാർക്ക് കൂടി മക്കയിൽ വൈറസ് ബാധ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ രാജ്യത്ത് വൈറസിന്റെ വ്യപനം വളരെ ശക്തമായ സാഹചര്യത്തിൽ സർക്കാർ സ്ഥാപനങ്ങളുടെയും മറ്റും പ്രവർത്തനം താൽകാലികമായി നിർത്തിവെച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റും തൊഴിൽ ചെയ്യുന്നവർക്ക് 16 ദിവസം കൂടി വീടുകളിൽ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്.
മാളുകൾ, റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, പാർക്കുകൾ, എന്നിവയും വൈറസ് വ്യാപനം കണക്കിലെടുത്ത് കൊണ്ട് അടച്ചുപൂട്ടിയിട്ടുണ്ട്.
ALSO WATCH