News Desk

2021-03-21 08:18:21 pm IST
റിയാദ്: ഇസ്രായേലുമായി സമാധാനക്കരാര്‍ ഒപ്പുവെക്കില്ലെന്ന് വീണ്ടും വ്യക്തമാക്കി സൗദി. ഫലസ്തീനിയന്‍ സ്റ്റേറ്റിന് അംഗീകാരം നല്‍കിയാല്‍ മാത്രമേ സമാധാനക്കരാറുമായി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ എന്ന് വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു.

യു.എ.ഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ഇസ്രായേലുമായി സമാധാനക്കരാറില്‍ ഒപ്പുവെച്ചത് അവരുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയമാണെന്നും സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു.

കരാറിലൂടെ ഫലസ്തീനോടുള്ള ഇസ്രായേലിന്റെ നിലപാടിലും രാഷ്ട്രീയത്തിലും എന്തെങ്കിലും മാറ്റം കൊണ്ടുവരാന്‍ സാധിച്ചാല്‍ നന്നാകുമെന്നും അദ്ദേഹം പറഞ്ഞു. അറബ് സമാധന കരാര്‍ പ്രകാരം, രണ്ട് ഫലസ്തീനിയന്‍ സ്റ്റേറ്റ് ഉണ്ടാകണം എന്നത് തന്നെയാണ് സൗദിയുടെ നിലപാടെന്നും ജുബൈര്‍ വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റ കീഴില്‍ സൗദി-യു.എസ് ബന്ധത്തിന് ഒരു മാറ്റവുമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top