News Desk

2021-04-18 09:35:49 pm IST
റിയാദ്: ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാം റൗണ്ട് മത്സരത്തില്‍ സൗദിയുടെ അല്‍ നാസര്‍ ക്ലബ് ഖത്തറിന്റെ അല്‍ റയ്യാന്‍ ക്ലബ്ബിനെ പരാജയപ്പെടുത്തി. ഏകപക്ഷീയമായ മത്സരത്തില്‍ മൂന്നിനെതിരെ ഒരു ഗോളിനാണ് ഖത്തര്‍ ക്ലബ്ബ് പരാജയപ്പെട്ടത്. 

ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ നിര്‍ദേശ പ്രകാരം ഗ്രൂപ് രണ്ടിന്റെ ബാക്കിയുള്ള മത്സരങ്ങള്‍ എല്ലാം തന്നെ സൗദി ആതിഥേയത്വം വഹിക്കും. സൗദി വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

വിജയം അല്‍ നാസറിന്റെ ചാമ്പ്യന്‍സ് ലീഗ് സാധ്യതകള്‍ വര്‍ധിപ്പിച്ചു. അല്‍ റയ്യാന്‍ ടീമിന്റെ അടുത്ത മത്സരം ഇറാനിയന്‍ ക്ലബ്ബായ ഫുള്‍ഡ് ഖൗസിസ്റ്റന്‍ എഫ്.സിക്കെതിരെയാണ്.  


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top