News Desk

2021-05-09 08:16:38 pm IST
റിയാദ്: സൗദി അറേബ്യയില്‍ ഇദുല്‍ ഫിത്ര്‍ മെയ് 13 വ്യാഴാഴ്ച്ച ആകാന്‍ സാധ്യതയെന്ന് അധികൃതര്‍. മെയ് 11 ചൊവ്വാഴ്ച്ച സൗദിയില്‍ എവിടെയും മാസപ്പിറവി കാണാന്‍ സാധ്യതയില്ലെന്നാണ് നിഗമനം. 

അതുകൊണ്ട് തന്നെ റമദാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച്ചയാവും പെരുന്നാള്‍. റമദാന്‍ 30 പൂര്‍ത്തിയാക്കുമെന്നാണ് ജ്യോതിശാസ്ത്ര കണക്കുകള്‍ കാണിക്കുന്നതെന്ന് ജിദ്ദ ആസ്ട്രോണമിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. എന്നാല്‍, മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സൗദി സുപ്രിംകോര്‍ട്ടാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top