News Desk

2021-03-17 05:58:49 pm IST
റിയാദ്: റമദാനില്‍ സമൂഹ ഇഫ്താര്‍ സംഘടിപ്പിക്കുന്നതിനുള്ള അനുമതി നല്‍കി മക്ക ഗവര്‍ണറേറ്റ്. ഇതിനുള്ള നിബന്ധനകളും പ്രഖ്യാപിച്ചു. മക്കയിലെ പള്ളിയിലും പാര്‍പ്പിട പരിസരങ്ങളിലും പ്രധാന പൊതുപാതകളിലും പുണ്യനഗരത്തിലെ തെരുവീഥികളിലും റമദാന്‍ മാസത്തില്‍ ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യുക പതിവാണ്.

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം വിതരണത്തിനു വിലക്കുണ്ടായിരുന്നു. കൊവിഡ് നിയന്ത്രണ വിധേയമായതോടെ പള്ളിയിലെയും പരിസരങ്ങളിലെയും ജനജീവിതം സാധാരണ നിലയില്‍ ആയതിനെ തുടര്‍ന്നാണ് ഇത്തവണ നിബന്ധനകളോടെ അനുമതി നല്‍കുന്നത്.  

ഇതിനായി ഗവര്‍ണറേറ്റിന്റെ പോര്‍ട്ടലില്‍ പ്രത്യേകം റജിസ്റ്റര്‍ ചെയ്ത് പെര്‍മിറ്റ് കൈപറ്റിയിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഈ കാലത്ത് വിതരണം ചെയ്യാവുന്ന ഭക്ഷണ ഇനങ്ങളുടെ പട്ടികയും അധികൃതര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

അംഗീകൃത ഭക്ഷണശാലകളില്‍ നിന്നുള്ള ഭക്ഷണം മാത്രമേ ഇഫ്താറിന് വിതരണം ചെയ്യാന്‍ പാടുള്ളൂ എന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്താന്‍ വേണ്ടിയാണിത്. റമദാന്‍ മാസത്തില്‍ സമൂഹ ഇഫ്താറിന് സംഭാവന നല്‍കേണ്ടത് അംഗീകൃത സന്നദ്ധ സംഘടനകള്‍ വഴിയായിരിക്കണമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. 




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ALSO WATCH

Top