News Desk

2021-05-11 09:21:35 pm IST
സൗദിയിലേക്ക് വരുന്ന പ്രവാസികള്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി. സര്‍ക്കാര്‍ അംഗീകാരമുള്ള താമസ സ്ഥലത്ത് ഒരാഴ്ചയാണ് ക്വാറന്റൈനില്‍ കഴിയേണ്ടത്. മെയ് 20 മുതല്‍ സൗദിയിലെത്തുന്നവര്‍ക്കാണ് നിയമം ബാധകം. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. 

രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റൈന്‍ ബാധകമല്ല. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. എട്ട് വയസ്സിന് മുകളില്‍ പ്രായുള്ള പ്രവാസി യാത്രക്കാര്‍ കൊവിഡ് നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലം കാണിക്കണം. 

വിനോദസഞ്ചാര മന്ത്രാലയം അംഗീകരിച്ച താമസ സൗകര്യങ്ങള്‍ വിമാന കമ്പനികള്‍ കരാര്‍ ചെയ്യണം. ക്വാറന്റൈനില്‍ കഴിയുന്നതിന്റെ ചിലവ് വിമാന നിരക്കില്‍ ചേര്‍ക്കും. സൗദി പൗരന്മാര്‍, ഫ്‌ളൈറ്റ് ക്രൂ അംഗങ്ങള്‍, നയതന്ത്ര ഉദ്യോഗസസ്ഥര്‍ എന്നിവര്‍ വാക്‌സിനെടുത്തില്ലെങ്കില്‍ വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ കഴിയണമെന്ന് സ്‌റ്റേറ്റ് വാര്‍ത്താ ഏജന്‍സി എസ്.പി.എ പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top