News Desk

2021-10-15 10:16:24 pm IST

റിയാദ്: സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. യു.എ.ഇ-സൗദി അതിര്‍ത്തിയായ ബത്ഹ വഴി സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കമരുന്നാണ് യു.എ.ഇ അധികൃതരുടെ സഹകരണത്തോടെ സൗദി നാര്‍ക്കോട്ടിക് സംഘം പിടിച്ചെടുത്തത്. 

ധാന്യം നിറച്ച ട്രക്കുവഴിയാണ് മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട ആംഫെറ്റാമൈന്‍ ഗുളികകള്‍ കടത്താന്‍ ശ്രമിച്ചത്. 1,531,791 ഗുളികകളാണ് പിടിച്ചെടുത്തത്. സംഘത്തില്‍പ്പെട്ട ഒരു സ്വദേശി പൗരനെയും ഒരു സിറിയന്‍ പൗരനെയും പൊലീസ് അറസ്റ്റ് ചെയ്തു. 

പ്രാഥമിക നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ ജയിലില്‍ അടച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ഔദ്യോഗിക വക്താവ് മേജര്‍ മുഹമ്മദ് അല്‍ നാജിദി അറിയിച്ചു. അങ്ങേയറ്റം അപകടകരമായ മയക്കുമരുന്നാണ് ആംഫെറ്റാമൈന്‍. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top