News Desk

2021-04-14 10:52:06 pm IST

റിയാദ്: സൗദി ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സിന്റെ അന്താരാഷ്ട്ര സര്‍വീസുകള്‍ അടുത്ത മാസം പുനരാരംഭിക്കുമെന്ന് സൗദി ഗതാഗത മന്ത്രി സ്വാലിഹ് അല്‍ജാസര്‍ അറിയിച്ചു. മെയ് 17-നാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. അതിന് മുന്നോടിയായുള്ള തയാറെടുപ്പുകള്‍ നടത്തി വരികയാണെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

വിലക്ക് ഇക്കഴിഞ്ഞ മാര്‍ച്ച് 31-ന് നീക്കുമെന്നാണ് ആദ്യം സൗദി അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ജനിതകമാറ്റം വന്ന കൊവിഡ് വൈറസിന്റെ രണ്ടാം തരംഗത്തിന്റെ ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ വിലക്ക് നീക്കല്‍ മെയ് 17-ലേക്ക് നീട്ടുകയായിരുന്നു.

മെയ് 17 മുതല്‍ രാജ്യം സാധാരണ നിലയിലേക്ക് നീങ്ങുമെന്നും ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സൗദി എയര്‍ലൈന്‍സ് അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. 

എന്നാല്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ ഇന്ത്യയടക്കം കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന രാജ്യങ്ങളിലേക്ക് സര്‍വിസുണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തത വരുതതേണ്ടതുണ്ട്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top