2019-11-17 07:24:32am IST
സൗദി ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ ഓഹരി വില്‍പന ഇന്ന് തുടങ്ങും. ഡിസംബര്‍ നാല് വരെ വ്യക്തികള്‍ക്കും നിക്ഷേപകര്‍ക്കും ഓഹരി സ്വന്തമാക്കാം. 

അന്തിമ ഓഹരി വില ഡിസംബര്‍ അഞ്ചിന് മാത്രമേ പ്രഖ്യാപിക്കൂ. രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ ഓഹരി വില്‍പനയുടെ ഭാഗമായി കൂടുതല്‍ സമയം ഇന്ന്  മുതല്‍ പ്രവര്‍ത്തിക്കും.ഒരാള്‍ കുറഞ്ഞത് പത്ത് ഓഹരികളെടുക്കണം.പരമാവധി എത്ര വേണമെങ്കിലും സ്വന്തമാക്കാം. 

 ആകെ വില്‍ക്കുന്ന അഞ്ച് ശതമാനം ഓഹരിയില്‍ രണ്ട് ശതമാനത്തിന്റെ മൂല്യം 30 മുതല്‍ 40 ബില്യണ്‍ വരെ എത്തുമെന്നാണ് കമ്പനിയുടെ അവകാശ വാദം. സൗദിയിലുള്ള വിദേശികളായ താമസക്കാര്‍ക്കും നിക്ഷേപകര്‍ക്കും ഓഹരി വാങ്ങാന്‍ അനുമതിയുണ്ടാകും.
Top