News Desk

2021-06-06 06:12:58 pm IST
റിയാദ്: ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കൊവിഷീല്‍ഡ് വാക്‌സിന്‍ സൗദിയിലെ അസ്ട്രാസെനക വാക്‌സിന് തുല്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ എംബസി തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന വാര്‍ത്തയാണിത്. ഇതോടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് സൗദിയിലെത്തിയാല്‍ ക്വാറന്റൈനിന്റെ ആവശ്യമില്ല. സൗദിയില്‍ അംഗീകാരമുള്ള വാക്സിനുകളില്‍ ഇന്ത്യയില്‍ ലഭ്യമായത് ആസ്ട്രസെനകയുടെ കൊവിഷീല്‍ഡാണ്. ഇന്ത്യയിലെ കൊവിഷീല്‍ഡ് സൗദിയുടെ അംഗീകൃത പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ആസ്ട്രസെനക എന്നാണ്. 

ഇന്ത്യയില്‍ നിന്നും ഈ വാക്സിന്‍ സ്വീകരിച്ചാണ് ഭൂരിഭാഗം പ്രവാസികളും സൗദിയിലേക്ക് യാത്ര പുറപ്പെടുന്നത്. എന്നാല്‍ കേരളത്തിലടക്കം ഇന്ത്യയില്‍ ഈ വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്ന പേര് കൊവിഷീല്‍ഡ് എന്നാണ്.കൊവിഷീല്‍ഡ് എന്ന് മാത്രം രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സൗദി വിമാനത്താവളങ്ങളില്‍ സ്വീകരിക്കാത്തത്് സൗദിയിലെത്തുന്ന ഇന്ത്യന്‍ പ്രവാസികളെ വലയ്ക്കുകയാണ് ചെയ്തത്. 

കൊവിഷീല്‍ഡും ആസ്ട്രാസെനകയും ഒരേ വാക്സിനാണ് എന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെയും വിമാനക്കമ്പനികളേയും ബോധ്യപ്പെടുത്താന്‍ പ്രവാസികള്‍ പ്രയാസപ്പെടുകയാണ്. വാക്‌സിന്‍ സംബന്ധിച്ച ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട നടപടി സ്വീകരിക്കുമെന്ന് വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top