2019-09-21 08:59:25am IST

വ്യാജ അകൗണ്ടുകളിൽ നിന്ന് ഖത്തർ- ഇറാൻ എന്നീ രാഷ്ട്രങ്ങൾക്കെതിരെ അപവാദ പ്രചാരണം നടത്തിയ സൗദി പൗരന്മാരുടെ വ്യാജ സമൂഹ മാധ്യമ അകൗണ്ടുകൾ ട്വിറ്റർ നീക്കം ചെയ്തതായി റിപ്പോർട്.

വ്യാജ അകൗണ്ടുകൾ സൗദി സഖ്യ രാഷ്ട്രങ്ങളുടേതാണെന്ന് ബോധ്യമായിട്ടുണ്ടെന്നു ട്വിറ്റർ അറിയിച്ചു. ഇത്തരത്തിൽ നൂറോളം അകൗണ്ടുകളാണ് ട്വിറ്റർ കഴിഞ്ഞ ദിവസം നീക്കം ചെയ്തത്.

അബുദാബിയിലെ ഒരു സോഫ്ട്‍വെയറിൽ നിന്നാണ് ഈ അകൗണ്ടുകൾ പ്രവർത്തിച്ചു വരുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട് എന്നും വാർത്ത റിപ്പോർട് ചെയ്തു കൊണ്ട് തുർക്കിയിലെ ടീ ആർ ടീ ന്യൂസ് ചൂണ്ടിക്കാട്ടി. 

Top