Breaking News
കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ബിജെപി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി | റഷ്യയിൽ ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സംവിധാനം ഇന്ന് മുതൽ | ഹൈദരാബാദി യുവാവിനെ ദുബായിൽ കാണാതായി | ആർ‌.ടി‌.എ പുതിയ ബൈക്ക് വാടകയക് നൽകുന്ന സേവനം ദുബായിൽ ആരംഭിച്ചു | അബുദാബിയിൽ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് | സൗദിയുടെ നിലപാടിനെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നതായി ഖത്തർ |
2019-08-29 11:00:13am IST
സൗദിയിൽ തൊഴിലാളികൾക്ക്  മതിയായ താമസ സൗകര്യം ഒരുക്കാത്ത സ്ഥാപനങ്ങൾക്ക് 25,000 റിയാൽ പിഴ ചുമത്തുമെന്ന് തൊഴിൽ സാമൂഹിക മന്ത്രാലയം മുന്നറിയിപ്പു നൽകി. 

കമ്പനി ഉടമ അറിയാതെ വ്യാജ റിക്രൂട്ട്മെന്‍റ് നടത്തുക, ലൈസൻസ്  വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുക എന്നീ നിയമ ലംഘനങ്ങൾക്കും തുല്യ തുക പിഴ ഈടാക്കും.

ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന റിക്രൂട്ടിംഗ് സ്ഥാപനങ്ങൾക്ക് 10,000 റിയാലാണ് പിഴ. മാത്രവുമല്ല സ്ഥാപനം അടപ്പിക്കുകയോടെ ലൈസൻസ് റദ്ദാക്കുകയോ ചെയ്യും.

തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്യാത്ത തൊഴിലാളികളെ കരാർ അടിസ്ഥാനത്തിൽ മറ്റുള്ളവർക്ക് കൈമാറുക, മന്ത്രാലയത്തിന്‍റെ ഏകീകൃത കരാർ പാലിക്കാതിരിക്കുക, മുൻകൂട്ടി അറിയിക്കാതെ സ്ഥാപനത്തിന്‍റെ ആസ്ഥാനം മാറ്റുക, മന്ത്രാലയം നിശ്ചയിച്ച റിക്രൂട്ട്മെന്‍റ് നിരക്ക് പാലിക്കാതിരിക്കുക, കരാർ ഓൺലൈൻ വഴി റജിസ്റ്റർ ചെയ്യാതിരിക്കുക, ലൈസൻസ് മറ്റുള്ളവർക്ക് മറിച്ചു നൽകുക, നിയമവിരുദ്ധമായി പരസ്യം ചെയ്യുക എന്നീ കുറ്റങ്ങൾക്കും 10,000 ദിർഹം വീതം പിഴ ചുമത്തും എന്നും തൊഴിൽ അധികൃതർ അറിയിച്ചു.   
Top