News Desk

2021-05-05 10:59:47 am IST
റിയാദ്: സൗദിയിലെ സാമൂഹിക-സാംസ്‌കാരിക പ്രമുഖവനും ഒ.ഐ.സി.സി നാഷണല്‍ പ്രസിഡന്റ് പി.എം. നജീബ് കൊവിഡ് ബാധിച്ച് നാട്ടില്‍ മരിച്ചു. ഏതാനും ദിവസമായി കൊവിഡ് ബാധിച്ച് കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കോഴിക്കോട്, എരഞ്ഞിപ്പാലം സ്വദേശിയാണ് അദ്ദേഹം. മൂന്ന് പതിറ്റാണ്ടോളമായി ദമ്മാമില്‍ പ്രവാസിയാണ്. ഐ.എന്‍.ടി.യു.സി മുന്‍ സംസ്ഥാന പ്രസിഡന്റ് സാദിരിക്കോയയുടെ മകനാണ് പി.എം. നജീബ്. കോണ്‍ഗ്രസ് അനുകൂല സംഘടന സൗദിയില്‍ രൂപീകരിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിരുന്ന ആളായിരുന്നു. 

ബേപ്പൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ആയിരുന്ന സഹോദരന്‍ അഡ്വ. പി.എം. നിയാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ പോയത്. തുടര്‍ന്ന് നാട്ടില്‍ വെച്ച് കൊവിഡ് ബാധിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും വീണ്ടും ന്യുമോണിയ ബാധിച്ച് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഭാര്യ: സീനത്ത്, മക്കള്‍: സന, സഅദ്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top