Breaking News
ഖത്തർ - സൗദി പ്രശ്നങ്ങൾ വഷളാക്കുന്നതിന് പിന്നിൽ അബൂദബി: അൽ അറബ് പത്രം | ഖത്തറിൽ കഫാല നിയമം അവസാനിപ്പിക്കാനുള്ള നടപടികളെ അഭിനന്ദിച്ചു യൂറോപ്യൻ സംഘം | ഖത്തറിലേക്ക് കൂടുതൽ ബംഗ്ലാദേശി തൊഴിലാളികൾ എത്തിയേക്കും | ഖത്തറിലെ ഭക്ഷ്യ ഉല്പാദന കമ്പനിയായ 'ബലദനയുടെ' മേധാവി രാജി വച്ചതായി അധികൃതർ അറിയിച്ചു | നിയമ ലംഘനം; ഖത്തറിൽ ബലദിയ 8 ഭക്ഷണ ശാലകൾ അടപ്പിച്ചു | സൗദിയിൽ പ്രതിമാസ പെട്രോൾ വില വർദ്ധനവ് നിലവിൽ വന്നു | പ്രവാസികളെ വിവാഹം കഴിച്ച ഒമാനി സ്ത്രീകളുടെ കുട്ടികൾക്ക് ട്യൂഷൻ ഫീസ് ഈടാക്കില്ല | കുവൈത്ത് ദേശീയ ദിനത്തിന് 5 ദിവസത്തെ അവധി | ദുബായ് വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ ഡെലിവറി ബോയിയെ ശിക്ഷിച്ചു | ഖത്തറിൽ മെർസ് കേസ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം |
2019-07-21 08:56:49am IST
ദോഹ:  ഹജ്ജ് നിർവഹിക്കാനുള്ള ഖത്തർ തീർഥാടകരുടെ അവകാശം തുടർച്ചയായ മൂന്നാം സീസണിലും സൗദി അധികൃതർ നിരന്തരം നിഷേധിച്ചതായി ഖത്തറി ദിനപത്രം അൽ റയ ചൂണ്ടിക്കാട്ടി. ഖത്തറിലെ തീർഥാടകർക്ക് മുന്നിൽ  എല്ലാ തടസ്സങ്ങളും ഇപ്പോഴും നിലനിൽക്കുമ്പോഴും സത്യത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സൗദി അറേബ്യ ശ്രമിക്കുന്നത് ഖേദകരമാണെന്ന് അൽ റയ പറഞ്ഞു. 

കുറഞ്ഞ വരുമാനമുള്ള ഖത്തരി പൗരന്മാർക്ക് വിമാനത്തിൽ .യാത്ര നടത്താൻ കഴിയില്ല. എന്നാൽ അതിർത്തികൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ് . ദോഹയിൽ നിന്ന് ജിദ്ദയിലേക്ക് തീർത്ഥാടകരെ വിമാനം  വിമാനം ഇപ്പോഴും നിരോധിച്ചിരിക്കുന്നു, കൂടാതെ ഖത്തർ നിവാസികൾക്ക് ഹജ്ജ് വിസ നൽകുന്നതിന് വ്യക്തമായ സംവിധാനത്തിന്റെ അഭാവവും ഉണ്ടെന്നും ഇതെല്ലാം സൗദി നടത്തുന്ന മനുഷ്യാവകാശ ലംഘനമാണെന്നും അൽ റയ ചൂണ്ടിക്കാട്ടി.

ഖത്തറി പൗരന്മാരെയും താമസക്കാരെയും ഹജ്ജ് നിർവഹിക്കുന്നതിൽ നിന്ന്  നിരോധിച്ചതിലും തടസ്സങ്ങൾ സൃഷ്ടിക്കുന്നതിലും  പ്രവേശിക്കുന്നത് തടയുന്നതിലും സൗദി അറേബ്യയുടെ മുഴുവൻ ഉത്തരവാദിത്തവും വഹിക്കുന്നുവെന്നും ഹജ്ജിന്റെ രാഷ്ട്രീയവൽക്കരണം സൗദിയുടെ തന്ത്രമാണെന്നും പത്രം കുറ്റപ്പെടുത്തി.



Top