News Desk

2021-04-18 05:09:48 pm IST

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ആണ്‍കുഞ്ഞ് പിറന്നു. രാജ്യസ്ഥാപകനും സല്‍മാന്റെ മുത്തച്ഛനുമായ അബ്ദുല്‍ അസീസിന്റെ പേരാണ് കുഞ്ഞിന് ഇട്ടതെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

അബ്ദുല്‍ അസീസ് ഉള്‍പ്പെടെ മൂന്ന് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് സൗദി കിരീടാവകാശിക്കുള്ളത്. നിരവധി പേരാണ് ശനിയാഴ്ച അബ്ദുല്‍ അസീസിന് ആശംസകള്‍ നേര്‍ന്നത്.

'അള്ളാഹു അവനെ സന്തോഷത്തിന്റെ കുഞ്ഞാക്കി മാറ്റുകയും അവനെ അനുഗ്രഹിക്കുകയും മാതാപിതാക്കള്‍ക്ക് സന്തോഷം നല്‍കുകയും ചെയ്യും', മുഹമ്മദ് ബിന്‍ സല്‍മാന്റെ സഹോദരന്‍ ട്വീറ്റ് ചെയ്തു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top