News Desk

2021-09-15 09:41:33 pm IST
റിയാദ്: അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി യമനില്‍ നിന്ന് വീണ്ടും ഹൂതികളുടെ ആക്രമണം. ഹൂതികളുടെ ലക്ഷ്യം കാണും മുമ്പ് തന്നെ അവ തകര്‍ത്തെന്ന് സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന ബുധനാഴ്ച പറഞ്ഞു. ഇറാന്റെ പിന്തുണയുള്ള ഹൂതി സായുധസേനയാണ് വിമാനത്താവളം ലക്ഷ്യമാക്കി സായുധ ഡ്രോണ്‍ അയച്ചത്. 

സിവിലിയന്മാരെ ലക്ഷ്യമിട്ട് ഹൂതികള്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ കടുത്ത ലംഘനങ്ങള്‍ നടത്തുകയാണ്. സിവിലിയന്മാരെയും സിവിലിയന്‍ സ്ഥലങ്ങളെയും ശത്രുതാപരമായ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള താങ്ങാളുടെ ബാധ്യത നിറവേറ്റുമെന്നും സഖ്യ സേന അറിയിച്ചു.

നേരത്തെയും അബഹ വിമാനത്താവളം ലക്ഷ്യമാക്കി മിസൈലുകളും ആയുധ ഡ്രോണുകളും ഹൂതികള്‍ അയച്ചിരുന്നു. രണ്ടാഴ്ച മുമ്പ് നടന്ന ആക്രമണത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഏതാനും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും വിമാനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top