Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

സൗദിയില്‍ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം. സൗദിയിലെ ജിസാന്‍, അബഹ വിമാനത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ഹൂതികള്‍ ഡ്രോണ്‍ ആക്രമണശ്രമം നടത്തിയത്.സ്‌ഫോടക വസ്തുക്കള്‍ നിറച്ച മൂന്ന് ഡ്രോണുകള്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുന്‍പുതന്നെ തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു.

ജിസാന്‍ വിമാനത്താവളത്തിലെ ഡ്രോണ്‍ ഹാങറും തെക്ക് പടിഞ്ഞാറന്‍ നഗരമായ ഖമീസ് മുശൈതിലെ കിങ് ഖാലിദ് എയര്‍ ബേസും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹൂതി വക്താവും സ്ഥിരീകരിച്ചു.

അതേസമയം അബഹ, ജിസാന്‍, നജ്‌റാന്‍ എന്നിവിടങ്ങളിലെ ജനവാസ മേഖലകളും വിമാനത്താവളങ്ങളും ലക്ഷ്യമിട്ട് ഹൂതികള്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തുകയാണെന്ന് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു. മേഖലയുടെ സുരക്ഷയ്ക്കും അന്താരാഷ്ട്ര സുരക്ഷയ്ക്കും ഹൂതികള്‍ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

Top