News Desk

2021-04-03 09:28:58 pm IST
റിയാദ്: ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം ഗള്‍ഫ് മേഖലക്ക് കൂടുതല്‍ ഗുണകരമാണെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍. സി.എന്‍.എന്‍ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.എ.ഇ, ബഹ്‌റൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ നിലവില്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം പുനസ്ഥാപിച്ചിട്ടുണ്ട്. ഇത് മേഖലയില്‍ 'അതിഗംഭീരമായ മാറ്റം'  കൊണ്ടു വരുമെന്നും സൗദി വിദേശകാര്യ മന്ത്രി വ്യക്തമാക്കി. 

അതേസമയം, ഇസ്രായേലുമായി സമാധാനക്കരാര്‍ ഒപ്പുവെക്കില്ലെന്നാണ് സൗദിയുടെ നിലപാട്. ഫലസ്തീനിയന്‍ സ്റ്റേറ്റിന് അംഗീകാരം നല്‍കിയാല്‍ മാത്രമേ സമാധാനക്കരാറുമായി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂയെന്നാണ് സൗദി അറിയിച്ചത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top