News Desk

2021-05-18 10:13:28 am IST

റിയാദ്: സൗദിയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന യാത്ര പുനരാരംഭിച്ചതോടെ യാത്രക്കാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. പുതിയ പ്രതിരോധ നപടികള്‍ കൂടി ഉള്‍പ്പെടുന്നതാണ് മാര്‍ഗരേഖ.

പുതിയ നിര്‍ദേശങ്ങള്‍ ഇവയൊക്കെ

വിമാനത്താവളത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ 'തവക്കല്‍നാ' ആപ്ലിക്കേഷന്‍ കാണിക്കണം

വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശനം യാത്രാ ടിക്കറ്റ് എടുത്തവര്‍ക്ക് മാത്രമായിരിക്കും

നിശ്ചിത സമയത്തിനു മുമ്പ് വിമാനത്താവളത്തിലെത്തിയിരിക്കണം

വിമാനത്താവള ടെര്‍മിനലിനകത്തേക്ക് കടക്കുംമുമ്പ് ആരോഗ്യ സ്റ്റാറ്റസ് ഉറപ്പുവരുത്തണം

ശരീര താപനില 38 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലുള്ളവരെ വിമാനത്തില്‍ കയറ്റില്ല 

നോട്ടുകളുടെ ഉപയോഗം കുറക്കാന്‍ പണമടക്കുന്നതിന് ഇലക്ട്രോണിക് മാര്‍ഗങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണം

സാമൂഹിക അകലം നിര്‍ബന്ധമായും പാലിച്ചിരിക്കണം

വിമാനത്തിനുള്ളില്‍ ജീവനക്കാരും യാത്രക്കാരും യാത്രയിലുടനീളം മാസ്‌കും കൈയുറയും ധരിച്ചിരിക്കണം

വിമാനത്തിനുള്ളിലെ നമസ്‌കരിക്കാനുള്ള സ്ഥളം അടച്ചിടും

യാത്രക്കിടയില്‍ കൊവിഡ് ബാധയുണ്ടെന്ന് സംശയിക്കുന്നവര്‍ക്ക് ക്വാറന്റൈനായി പ്രത്യേക ഇരിപ്പിടങ്ങള്‍ ഒരുക്കിയിരിക്കണം

രോഗമായവരെ പരിചരിക്കാനും അവരുടെ ചലനം പരമാവധി കുറക്കാനും ഒരു ജീവനക്കാരനെ നിയമിക്കണം

ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍ രോഗിയായ യാത്രക്കാരന്റെ ലഗേജുകള്‍ നടപടിക്രമങ്ങള്‍ അനുസരിച്ച് കൈമാറുകയും രോഗിയെ ആശുപത്രിയിലേക്ക് മാറ്റാന്‍വേണ്ട നടപടികള്‍ സ്വീകരിക്കുകയും വേണം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top