News Desk

2021-03-08 03:40:19 pm IST
ദോഹ: ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ താനിക്ക് സന്ദേശം അയച്ച് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ്. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ആഴത്തിലുള്ള സാഹോദര്യ ബന്ധം, അവ വര്‍ധിപ്പിക്കുന്നതിനുള്ള വഴികള്‍, ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് സൗദി രാജാവ് അമീര്‍ തമീമിന് സന്ദേശം അയച്ചത്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top