News Desk

2022-01-15 04:45:23 pm IST
കരിപ്പൂര്‍: സൗദിയിലെ പ്രവാസികള്‍ക്ക് ആശ്വാസമായി കോഴിക്കോട് നിന്നും ഇന്‍ഡിഗോ വിമാനം സര്‍വീസ് ആരംഭിക്കുന്നു. കോഴിക്കോട് നിന്നും ജിദ്ദ, ദമാം സെക്ടറിലേക്കാണ് നേരിട്ട് സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഇന്‍ഡിഗോ ഓണ്‍ലൈനില്‍ ഇതിന്റെ ടിക്കറ്റ് ബുക്കിങ് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. 

കരിപ്പൂര്‍-ദമാം, കരിപ്പൂര്‍- ജിദ്ദ, നേരിട്ടുള്ള സര്‍വീസുകള്‍ ഫെബ്രുവരി ഒന്ന് മുതലും മുംബൈ വഴിയുള്ള കരിപ്പൂര്‍ റിയാദ് സര്‍വീസുകള്‍ ഫെബ്രുവരി അഞ്ചു മുതലാണ് ആരംഭിക്കുന്നത്. 

കോഴിക്കോട് നിന്നും ദമാം, ജിദ്ദ എന്നിവിടങ്ങളിലേക്ക് ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലായാണ് സര്‍വീസുകള്‍. കോഴിക്കോട്- ദമാം യാത്രക്ക് 30,298 രൂപയാണ് ടിക്കറ്റ് നിരക്ക്. കോഴിക്കോട്-ജിദ്ദ സെക്ടറില്‍ 6:15 മിനിട്ടാണ് യാത്ര സമയ. ചൊവ്വ, വ്യാഴം,ശനി ദിവസങ്ങളില്‍ രാത്രി 9:30 ന് കോഴിക്കോട് നിന്നും പുറപ്പെടുന്ന വിമാനം അര്‍ദ്ധ രാത്രി 1: 15 ന് ജിദ്ദയില്‍ ഇറങ്ങും. 

റിയാദിലേക്ക് ഇപ്പോള്‍ കോഴിക്കോട് നിന്നും മുംബൈ വഴിയാണ് സര്‍വീസ് പ്രഖ്യാപിച്ചിട്ടുള്ളത്. 10:15 മണിക്കൂറാണ് ശനിയാഴ്ച ഉച്ചയ്ക്ക് കോഴിക്കോട്-റിയാദ് സര്‍വീസിന് എടുക്കുന്ന സമയം. റിയാദിലേക്ക് ശനിയാഴ്ച ഉച്ചയ്ക്ക് കോഴിക്കോട് നിന്ന്  പുറപ്പെടുന്ന വിമാനം മുംബൈ വഴിയാണ് സഞ്ചരിക്കുക. 

കരിപ്പൂരില്‍ നിന്ന് കൂടുതല്‍ സൗദിയ സര്‍വീസുകള്‍ തുടങ്ങുന്നത് മലബാറിലെ പ്രവാസികളുടെ യാത്രയ്ക്ക് ഏറെ ആശ്വാസകരമാകും. ഇന്‍ഡിഗോയുടെ എന്ന ലിങ്കിലൂടെ ബുക്കിങ്ങ് നടത്താവൂന്നതാണ്. സൗദി യാത്രയ്ക്ക് 72 മണിക്കൂര്‍ ഉള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് വേണം. ഇതിന് പുറമെ മുഖീം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. 

സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് നേരിട്ട് ദമാമില്‍ നിന്ന് റൂമിലേക്ക് പോകാം. ഒരു ഡോസ് വാക്‌സിന്‍ സൗദിയില്‍ നിന്ന് എടുത്തവരാണെങ്കില്‍ മൂന്ന് ദിവസത്തെയും രണ്ട് ഡോസ് സൗദിയ്ക്ക് പുറത്ത് നിന്ന് എടുത്തവര്‍ക്ക് അഞ്ച് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. സൗദിയില്‍ നിന്ന് രണ്ട് ഡോസ് എടുത്തവര്‍ അത് തെളിയിക്കുന്നതിനായി സ്വിഹതി ആപ്പിലെ സര്‍ട്ടിഫിക്കറ്റും ബോര്‍ഡിങ് സമയത്ത് സമര്‍പ്പിക്കണം. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top