News Desk

2021-03-07 03:44:43 pm IST
റിയാദ്: അഞ്ച് മണിക്കൂറിനുള്ളില്‍ സൗദിക്ക് നേരെ ഹൂത്തികളുടെ പത്ത് ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നതായി സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. 

ഞായറാഴ്ച രാവിലെ ഇറാന്‍ പിന്തുണയോടെയുള്ള ഹൂത്തികളുടെ അഞ്ച് ഡ്രോണുകള്‍ സഖ്യസേന നശിപ്പിച്ചിരുന്നു. ഇതിന് പിറകെയാണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച മറ്റു അഞ്ച് ഡ്രോണുകള്‍ കൂടി സൗദിയിലെ ജനവാസ കേന്ദ്രം ലക്ഷ്യമാക്കി ഹൂത്തികള്‍ അയച്ചത്. ഇവയെല്ലാം സഖ്യസേന ആകാശത്ത് വെച്ച് തന്നെ നശിപ്പിച്ചു. 

സ്ഫോടകവസ്തുക്കള്‍ നിറച്ച ആകാശ വാഹനങ്ങള്‍ (യു.എ.വി) സൗദിക്കെതിരെ ഹൂതികളുടെ അതിര്‍ത്തി കടന്നുള്ള വ്യോമാക്രമണ പരമ്പരയിലെ ഏറ്റവും പുതിയതാണ്. യെമനിലെ മാരിബില്‍ പ്രദേശത്ത് ഹൂത്തികള്‍ക്കെതിരെ സൈന്യം ആക്രമണം ശക്തമാക്കുകയാണ്. ഇതുകാരണമാണ് സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ തുടര്‍ച്ചയായ ആക്രമണം എന്ന് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. 

സ്ഫോടകവസ്തുക്കള്‍ നിറഞ്ഞ ഹൂതി ഡ്രോണുകള്‍ സഖ്യം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സിവിലിയന്മാര്‍ക്കും വസ്തുക്കള്‍ക്കും പൂര്‍ണ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഡ്രോണുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ നശിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top