റിയാദ്: ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി മരിച്ചു. മലപ്പുറം തിരൂര്‍ ഏഴുര്‍ സ്വദേശി മുഹമ്മദ് സലീം പാച്ചാട്ട് (52) ആണ് ജിദ്ദയിലെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ മരിച്ചത്. 20 വര്‍ഷമായി ജിദ്ദയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.
ഭാര്യ: ഫാത്തിമത് സുനിജ, മക്കള്‍: ജാസിം ഖാന്, ഹസ്ന, തസ്ലീമ, മരുമകന്: മുസ്തഫ. നിയമനടപടികള്‍ പൂര്‍ത്തിയാക്കി ജിദ്ദ സാമര്‍ ഡിസ്ട്രിക്റ്റിലെ അജ്വാദ് മഖ്ബറയില് ഖബറടക്കി. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി അംഗവും സഫ ഏരിയ സെക്രട്ടറിയുമായ ജുനൈസ്, നവോദയ പ്രവര്‍ത്തകരായ ഇര്ഫാന് തിരൂര്‍, സിദ്ദീഖ് ഏഴൂര്‍ എന്നിവര്‍ രംഗത്തുണ്ടായിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക