News Desk

2021-04-30 02:56:57 pm IST

ദോഹ: സൗദി കാബിനറ്റ്കാര്യ മന്ത്രി ഹൈനസ് പ്രിന്‍സ് തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് ദോഹയിലെത്തി. ദോഹ അല്‍ ബഹാര്‍ കൊട്ടാരത്തിലെത്തിയ സൗദി മന്ത്രി ഇരു രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ അമീറുമായി ചര്‍ച്ച ചെയ്തു. 

സൗദിയില്‍ നിന്നുള്ള ഒരു ഉന്നത സംഘവും ഖത്തറിലെത്തിയിട്ടുണ്ട്. ഖത്തര്‍ ഉപരോധം അവസാനിച്ച ശേഷം ഇരു രാഷ്ട്രങ്ങളിലെയും നേതൃത്വങ്ങള്‍ ശക്തമായ ബന്ധം ഉഭയകക്ഷി തലത്തില്‍ പ്രകടമാക്കി കൊണ്ടിരിക്കുന്നത്. ഖത്തര്‍ വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top