അബുദാബി:കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള യാത്രകൾ അന്താരാഷ്ട്ര വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതിനെ തുടർന്ന് പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റ് കിംഗ്ഡത്തിൽ കുടുങ്ങിക്കിടക്കുന്ന സന്ദർശകരുടെ വിസ നീട്ടി വെക്കാമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
വിസ ഇലക്ട്രോണിക് രീതിയിൽ നീട്ടാൻ കഴിയുന്നില്ലെങ്കിൽ അബ്ഷർ ഇ-പ്ലാറ്റ്ഫോം വഴിയോ പ്രാദേശിക പാസ്പോർട്ട് വകുപ്പുകൾ സന്ദർശിച്ചോ ഇത് നീട്ടാമെന്ന് ഏജൻസി അറിയിച്ചു.
ആഭ്യന്തരമന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫിന്റെ നിർദേശപ്രകാരമാണ് ഈ തീരുമാനം. അതേസമയം, ദേശീയ വിവര കേന്ദ്രവുമായി ഏകോപിപ്പിച്ചു കൊണ്ടാണ് ഇത് നടപ്പിലാക്കുന്നതെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.
എന്നാൽ കൊറോണ വൈറസിന്റെ വ്യാപനം ശക്തമാക്കുന്നതിനാൽ അന്താരാഷ്ട്ര വിമാന സർവീസുകൾ രണ്ടാഴ്ചത്തേക്ക് നിർത്തിവച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 15 പുതിയ കേസുകളാണ് വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തത്. ഇതോടെ സൗദി അറേബ്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 118 ആയി.