Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

റിയാദ്: സൗദിയിൽ പൊതു ഗതാഗത സംവിധാനങ്ങളുടെ നിരക്കുകൾ നിശ്ചയിച്ച് ഗതാഗത അതോറിറ്റി. ടാക്സിയും ബസും ട്രെയിനും അടക്കമുള്ള ഗതാഗത സംവിധാനങ്ങളുടെ പുതുക്കിയ തുകയുടെ കരട് നിയമാവലി പരസ്യപ്പെടുത്തിയിട്ടുണ്ട്.

പത്ത് റിയാലാണ് ടാക്സി സേവനത്തിനുള്ള മിനിമം നിരക്ക്. അഞ്ച് റിയാലിൽ മീറ്റർ പ്രവർത്തിച്ചു തുടങ്ങും. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 1.8 റിയാൽ തോതിൽ നിരക്ക് ഈടാക്കും. വെയ്റ്റിംഗ് ചാർജ്ജ് മിനിറ്റിന് 80 ഹലാലയാണ്.

പൊതു ഗതാഗത സംവിധാനത്തിൽ ഇക്കോണമി ക്ലാസ്സിൽ യാത്ര ചെയ്യുന്ന വികലാംഗർക്കും കാൻസർ രോഗികൾക്കും അറുപതിൽ കൂടുതൽ പ്രായമുള്ളവർക്കും 50 ശതമാനം ഇളവ് അനുവദിക്കണമെന്ന് നിർദേശമുണ്ട്. ആറു മുതൽ പതിനെട്ടു വയസ്സുവരെ പ്രായമുള്ള വിദ്യാർത്ഥികൾക്കും ഇളവുണ്ട്.

Top