Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

കപ്പൽ മാർഗം ഹജ്ജിനെത്തുന്നവരെ സ്വീകരിക്കാൻ സജ്ജീകരണങ്ങൾ തയ്യാറെന്ന് സൗദി മതകാര്യ മന്ത്രാലയം അറിയിച്ചു. ജിദ്ദ ഇസ്ലാമിക് തുറമുഖം വഴി ജൂലൈ പതിനേഴ് മുതൽ ആഗസ്ത് ആറു വരെയാണ് തീർത്ഥാടകരെ സ്വീകരിക്കുന്നത്.

ഇതുമായി ബന്ധപെട്ട സമഗ്രമായ പ്ലാനുകൾ എല്ലാം തന്നെ തയ്യാറാണെന്ന് തുറമുഖ അതോറിട്ടി അറിയിച്ചിട്ടുണ്ട് 22000 തീർത്ഥാടകർ ഇത്തവണ കപ്പൽ മാർഗം ഹജ്ജിനെത്തുമെന്നാണ് കരുതപ്പെടുന്നത്.

മണിക്കൂറിൽ എണ്ണൂറ് പേർ എന്ന തോതിൽ ഹജ്ജിനെത്തുന്നവരെ സ്വീറ്കരിക്കാൻ ജിദ്ധ തുറമുഖത്തിന് കൈകാര്യ ശേഷിയുണ്ടെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. കഴിഞ്ഞ തവണ 16000 പേർ മാത്രമായിരുന്നു കപ്പൽ മാർഗം ഹജ്ജിനു വന്നതെങ്കിൽ ഇത്തവണ അംഗ സംഘ്യ വർധിച്ചിട്ടുണ്ട്. 266 വളണ്ടീയർമാർ സദാ സമയവും സേവന സന്നദ്ധമായി തുറമുഖത്തു നിലയുറപ്പിച്ചിട്ടുണ്ട്. 

Top