Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ഖത്തർ ഉപരോധത്തിന് ഉപദേശം നൽകിയ സൗദി മത പണ്ഡിതന് സൗദി വധ ശിക്ഷ വിധിച്ചെന്ന് റിപ്പോർട്. 2017 ൽ ജൂണിൽ ആരംഭിച്ച ഖത്തർ ഉപരോധത്തിന് സൗദി കിരീടാവകാശി ഇബ്നു സൽമാന് പ്രത്യേക ഉപദേശം നൽകിയ പ്രമുഖ സൗദി മത പണ്ഡിതന് ഷെയ്ഖ് സൽമാന് അൽ ഔധക്കാണ് രാഷ്ട്ര വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ സൗദി വധ ശിക്ഷ വിധിച്ചതെന്ന് പ്രമുഖ അറബ് പത്രം റിപ്പോർട് ചെയ്തു.

ഇബ്നു സൽമാന്റെ പ്രധാന ഉപദേശകനായാണ് ഷെയ്ഖ് സൽമാന് അറിയപ്പെടുന്നത് എങ്കിലും കുറച്ചു കാലമായി ഇബ്നു സൽമാന് നടത്തിവരുന്ന പരിഷ്കരണ പ്രവർത്തനങ്ങൾക്കെതിരെ ഷെയ്ഖ് സൽമാന് ശബ്ദമുയർത്തിയിരുന്നു. 

തന്നെ എതിർത്തുവരുന്ന അൻപതിനടുത്ത് മനുഷ്യാവകാശ പ്രവർത്തകർ, സ്ത്രീപക്ഷ പ്രവർത്തകർ എന്നിവർക്കെതിരെ  ഇബ്നു സൽമാന് പ്രഖ്യാപിച്ച തടങ്കൽ അറസ്റ്റ് ആംനെസ്റ്റി അടക്കമുള്ള മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ രൂക്ഷമായ എതിർപ്പിന് വിധേയമാക്കിയിട്ടുണ്ട്. 

അതെ സമയം പ്രമുഖ മത പണ്ഡിതനായ ഷെയ്ഖ് സൽമാന് വധ ശിക്ഷ നൽകാനുള്ള സൗദി ഭരണകൂടത്തിന്റെ തീരുമാനം വലിയ അളവിൽ എതിർപ്പുകളുണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ. 
Top