Breaking News
കത്താറയിലെ ചുമർചിത്ര ശേഖരങ്ങളിലേക്ക് ഭീമൻ അറേബ്യൻ ഒറിക്‌സും | അ​മേ​രി​ക്ക​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം,റി​ക്ട​ർ സ്കെ​യി​ലി​ൽ 5.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി | ചൈനയിൽ നിന്നുള്ള ഖത്തർ എയർവേയ്‌സിലെ യാത്രക്കാർ രണ്ട് പരിശോധനകൾക്ക് വിധേയരാകും | സമാധാന പദ്ധതി, ട്രംപിന്‍റെ നിർദേശം തള്ളി ഫലസ്തീനും അറബ് ലോകവും | ചൈനയിലെ 500 ഓളം പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട് | കൊറോണ വൈറസ്; ചൈനയിൽ മരണം 106 ആയി | അഫ്ഗാനിസ്ഥാനില്‍ തകര്‍ന്നു വീണത് അമേരിക്കന്‍ സൈനിക വിമാനം; ഉന്നത ഉദ്യോഗസ്ഥരടക്കം കൊല്ലപ്പെട്ടുവെന്ന് താലിബാന്‍ | രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക്; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു | സംസ്ഥാന നയം രൂപീകരിക്കേണ്ടത് മന്ത്രിസഭ; സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ | മുസ്‌ലീങ്ങള്‍ ഒഴികെയുള്ളവര്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ മതം തെളിയിക്കുന്ന രേഖ ഹാജരാക്കണം |
അറേബ്യൻ ഗൾഫ് കപ്പിന്റെ 24-ാം പതിപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നതിനാൽ മത്സരം ബഹിഷ്കരിക്കാനൊരുങ്ങി സൗദി, യുഎഇ, ബഹ്‌റൈൻ എന്നി ഉപരോധ രാഷ്ടങ്ങൾ. 2019 ന്റെ അവസാനത്തിൽ ഖത്തർ  തലസ്ഥാനമായ ദോഹയിൽ മത്സരം നടക്കുമെന്ന് അറബ് ഗൾഫ് കപ്പ് ഫുട്ബോൾ ഫെഡറേഷൻ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.

നവംബർ 27 മുതൽ ഡിസംബർ 9 വരെയാണ് മത്സരങ്ങൾ ദോഹയിൽ നടക്കുന്നത്. ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ ചെയർമാൻ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന അറബ് ഗൾഫ് കപ്പ് ഫുട്‌ബോൾ ഫെഡറേഷന്റെ എക്‌സിക്യൂട്ടീവ് ബോർഡ് യോഗത്തിലാണ് തീരുമാനം.

കുവൈത്തി ഫുട്‌ബോൾ അസോസിയേഷൻ പ്രതിനിധി ഡോ.ഇബ്രാഹിം അൽ അൻസാരി, ഒമാൻ പ്രതിനിധി ഡോ.ജാസിം അൽ ഷുഖെയ്‌ലി, ഇറാഖിന്റെ താരിഖ് അഹമ്മദ്, യെമൻ പ്രതിനിധി ഡോ.ഹമീദ് അൽ ഷെബാനി എന്നിവരും പങ്കെടുത്തു. ഈ രാജ്യങ്ങൾ മത്സരങ്ങളിൽ പങ്കെടുത്തില്ലെങ്കിലും ടൂർണമെന്റ് തുടരുമെന്ന് ഗൾഫ് യൂണിയൻ സെക്രട്ടറി ജനറൽ ജാസിം അൽ റുമൈഹി പ്രസ്താവനയിൽ പറഞ്ഞു

Top