Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

 ദോഹ : ഖത്തറിനെതിരെ സൗദി  യു എ ഇ എന്നിവർ ഗൂഢാലോചന നടത്തിയതിനു തെളിവുകൾ പുറത്ത്. ന്യൂയോർക്കിലെ സുപ്രീം കോടതിയിലാണ് ഇതുമായി ബന്ധപ്പെട്ട വ്യക്തമായ രേഖകൾ ഹാജരാക്കപ്പെട്ടത്. 

2017 ൽ ഖത്തറിനെതിരെ ഉപരോധം നടത്താൻ ഇരു രാഷ്ട്രങ്ങളും തമ്മിൽ ഗൂഢാലോചന നടന്നു. അബുദാബിയിലെ പ്രമുഖനായ വ്യവസായിയും അബുദാബി കിരീടാവകാശിയുടെ അടുത്ത സുഹൃത്തുമായ എലിയട്ട് ബുരൈധിയാണ് ഇതുമായി ബന്ധപെട്ടു കാര്യങ്ങൾ നിയന്ത്രിച്ചത്.

 പത്തൊമ്പത് പേജോളം വരുന്ന രേഖകൾ ഖത്തറിനെതിരെ സൗദിയും  യു എ ഇയും ഗൂഢാലോചന നടത്തിയെന്നതിന്റെ പ്രത്യക്ഷ തെളിവുകളാണ്. അമേരിക്കയിലെ ചില പീ ആർ ഏജൻസികൾ വഴി ഖത്തറിനെ അമേരിക്കയിൽ കരിവാരിതേക്കാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്. 

ഖത്തറിനെതിരെ നിലവിലുള്ള ഉപരോധത്തിന് ഉപരോധ രാഷ്ട്രങ്ങൾ പറയുന്ന കാരണങ്ങൾ ഒന്നും തന്നെ യാഥാർഥ്യ ബോധത്തിലുള്ളതല്ലെന്നും പത്തൊമ്പത് പേജുള്ള റിപ്പോർട്ടിൽ പറയുന്നുണ്ട്. 


Top