Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു | ഖത്തറിലെ മൽസ്യ വില നിയന്ത്രണത്തിലെ സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ഉപഭോക്താക്കൾ | അറബ് മേഖലയിലെ ഏറ്റവും മികച്ച സമ്പത് വ്യവസ്ഥ : ഖത്തർ ഒന്നാമത് |
സൗദി അറേബ്യയിൽ  മാധ്യമ രംഗത്തേക്ക് വനിതകള്‍ക്ക്കടന്നുവരാന്‍ കൂടുതല്‍  അവസരങ്ങൾ  നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു  വനിതാ ശാക്തീകരണ മേഖലയില്‍ സൗദി അറേബ്യ നടത്തുന്ന പുതിയ ചുവടുവെപ്പാണിത്.

വനിതകള്‍ക്കു മാത്രമുള്ള സ്ഥലങ്ങളില്‍ സ്ഥാപനങ്ങള്‍ നടത്തുന്നതിനാണ് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇതുവരെ അനുമതിയുണ്ടായിരുന്നത്. സുപ്രീം മീഡിയ കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയയും സാംസ്‌കാരിക, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്നാണ് പുതിയ തീരുമാനം നടപ്പാക്കുന്നത് .  
 
മീഡിയ ലൈസന്‍സ് ലഭിക്കുന്നതിന് അപേക്ഷകരുടെ പ്രായം 25 ല്‍ കുറവാകാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. അപേക്ഷകര്‍ സ്വദേശികളോ , ഗള്‍ഫ് പൗരന്മാരോ രാജ്യത്ത് നിക്ഷേപം നടത്തുന്നതിന് ലൈസന്‍സ് ലഭിച്ച വിദേശ നിക്ഷേപകരോ ആയിരിക്കണം.

സൗദിയില്‍ വനിതാ ശാക്തീകരണ മേഖലയില്‍ നിരവധി സുപ്രധാന തീരുമാനങ്ങള്‍ അടുത്ത കാലത്ത് പ്രഖ്യാപിച്ച്‌ നടപ്പാക്കിയിട്ടുണ്ട്.സൗദി അറേബ്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായി ഇബ്തിസാം ബിന്‍ത് ഹസന്‍ അല്‍ശഹ്‌രിയെന്ന വനിതയെ വിഭ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം നിയമിച്ചത് . 

സൗദി വനതികള്‍ക്കുള്ള ഡ്രൈവിംഗ് അനുമതി, നഗരസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് വനിതകള്‍ക്കുള്ള അനുമതി, ശൂറാ കൗണ്‍സില്‍ അംഗങ്ങളായി വനിതകളെ നിയമിക്കല്‍, സൗദി വിമാന കമ്ബനികളില്‍ കോ-പൈലറ്റുമാരായും എയര്‍ ഹോസ്റ്റസുമാരായും സൗദി യുവതികളെ നിയമിക്കുന്നതിനുള്ള തീരുമാനം തുടങ്ങി വനിതാ ശാക്തീകരണ മേഖലയില്‍ നിരവധി സുപ്രധാന ചുവടുവെപ്പുകള്‍ സമീപ കാലത്ത് സൗദി അറേബ്യ നടത്തിയിട്ടുണ്ട്. 

ഏറ്റവും ഒടുവില്‍ 21 – വയസ്സില്‍ കൂടുതല്‍ പ്രായമുള്ള സൗദി വനിതകള്‍ക്ക് പുരുഷ രക്ഷാകര്‍ത്താക്കളുടെ അനുമതി കൂടാതെ വിദേശ യാത്ര നടത്തുന്നതിനും പാസ്‌പോര്‍ട്ട് നേടുന്നതിനും അനുവദിക്കുന്നതിനുള്ള നിയന്ത്രണവും എടുത്തുകളഞ്ഞിട്ടുണ്ട്.   
Top