Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ഖത്തറിന് സമാനമായി ഒമാനിലും കുവൈത്തിലും ഉപരോധം ഏർപ്പെടുത്തുമെന്ന് സൗദി എഴുത്തുകാരന്റെ ഭീഷണി. സൗദി ആസ്ഥാനമായ അൽ ഒക്കസ്‌ പത്രത്തിലാണ് പ്രമുഖ സൗദി എഴുത്തുകാരൻ മുഹമ്മദ് അൽ സാദ് കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ലേഖനം പ്രസിദ്ധീകരിച്ചത്.

സൗദി ഗൾഫിലെ പ്രമുഖരെ തന്നെ ഉപരോധമേർപ്പെടുത്തിയാലും ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും സൗദിയെ അതിനു പ്രേരിപ്പിക്കരുതെന്നും ചൂണ്ടിക്കാട്ടി പ്രത്യേക ലേഖനം എഴുതിയിരിക്കുന്നത്.

1981 ൽ സ്ഥാപിതമായ ഗൾഫ് കൗൺസിൽ സൗദിയുടെ അമരത്വം അംഗീകരിച്ചില്ലെങ്കിൽ അത് പ്രതിസന്ധി സൃഷ്ടിക്കും. ഗൾഫിലെ ഏറ്റവും പ്രമുഖ രാഷ്ട്രവും ഏറ്റവും ശക്തമായ രാഷ്ട്രവും സൗദിയാണെന്നും ഭീഷണിയുടെ സ്വരത്തിലാണ് അൽ ഒകാസ് ദിനപത്രം ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതെ സമയം സമൂഹ മാധ്യമങ്ങളിൽ അടക്കം നിരവധി പരിഹാസങ്ങളാണ് ഇതിനെതിരെ കടന്നുവന്നുകൊണ്ടിരിക്കുന്നത്. 

Top