റിയാദ്: വിദ്യാഭ്യാസ മേഖലയില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പാക്കാനുള്ള സൗദി ഭരണകൂടത്തിന്റെ തീരുമാനം പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാവും. സ്വദേശികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ വിവിധ ജോലികള്‍ സൗദികള്‍ക്കു മാത്രമാക്കാന്‍ കഴിഞ്ഞയാഴ്ചയാണ് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനമെടുത്തത്.
വിദ്യാഭ്യാസ രംഗത്തെ ജോലികള്‍ സൗദികള്‍ക്കു മാത്രമാക്കാനുള്ള തീരുമാനം നടപ്പാവുന്നതോടെ സൗദിയില്‍ നിലവില്‍ ജോലി ചെയ്യുന്ന 87,000 പ്രവാസികള്‍ക്ക് ജോലി നഷ്ടമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
രാജ്യത്തെ പൊതു-സ്വകാര്യ മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരായും മറ്റ് ജീവനക്കാരായും 272,000 പേര് ജോലി ചെയ്യുന്നതായാണ് ഔദ്യോഗിക കണക്കുകള്‍. ഇതില്‍ 30 ശതമാനത്തോളം പ്രവാസികളാണ്.
87,000-ത്തിലേറെ വരുന്ന തസ്തികകളിലാണ് പ്രവാസികള്‍ ജോലി ചെയ്യുന്നത്. ഈ ജോലികളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കി അവ സ്വദേശികള്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി സൗദികള്‍ക്കിടയിലെ ബിരുദധാരികളായ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനം ആരംഭിച്ചുകഴിഞ്ഞതായും മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.
അധ്യാപകര്‍, ഭരണനിര്‍വഹണ ജോലികളും സൂപ്പര്വിഷന് ജോലികളും ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്കു പകരം സ്വദേശികളെ നിയമിക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. സൗദിയില്‍ 38,000 പൊതുവിദ്യാലയങ്ങളും 6,144 സ്വകാര്യ സ്കൂളുകളും ഉള്ളതായാണ് കണക്ക്.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സ്വദേശിവല്‍ക്കരിക്കുന്നതിന്റെ മുന്നോടിയായി ഇവിടങ്ങളിലെ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ മന്ത്രാലയം ആരംഭിച്ചു കഴിഞ്ഞു. സ്വദേശി ജീവനക്കാരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
അതിനിടെ, കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കാന്‍ കഴിഞ്ഞ ദിവസം സൗദി മനുഷ്യവിഭവ-സാമൂഹ്യവികസന മന്ത്രാലയം തീരുമാനിച്ചിരുന്നു. റസ്റ്ററന്റുകള്‍, കഫേകള്‍, മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലെ ജോലികളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.
കൂടുതല്‍ സ്വകാര്യമേഖലകളില്‍ സൗദികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മനുഷ്യവിഭവ- സാമൂഹ്യവികസന മന്ത്രി അഹ്മദ് അല്‍ റാജിഹി പറഞ്ഞിരുന്നു. എന്നാല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികള്‍ ജോലി ചെയ്യുന്ന ഇവിടങ്ങളിലെ ഏതൊക്കെ ജോലികളാണ് സൗദികള്‍ക്ക് മാത്രമാക്കുക എന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക