News Desk

2021-02-18 07:28:37 pm IST

റിയാദ്: താമസ സ്ഥലങ്ങളില്‍ ഡെന്റര്‍ ക്ലിനിക്കുകള്‍ നടത്തിയ രണ്ട് പ്രവാസികള്‍ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ പിടിയില്‍. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ലൈസന്‍സില്ലാതെയാണ് ഇവര്‍ ക്ലിനിക്ക് നടത്തിയത്. പരിശോധന തുടരുമെന്നും നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ 937 എന്ന നമ്പറില്‍ അറിയിക്കണമെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു.

ലൈസന്‍സില്ലാതെ പരിശീലിക്കുക, തെറ്റായ വിവരങ്ങള്‍ നല്‍കുക, തെറ്റായ പരസ്യം നല്‍കല്‍, ലൈസന്‍സോ കാരണമോ ഇല്ലാതെ ആരോഗ്യ തൊഴില്‍ ഉപകരണങ്ങള്‍ സ്വന്തമാക്കുക, മനുഷ്യാവയവങ്ങള്‍ കടത്തല്‍ എന്നിവ ലംഘനങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് മന്ത്രാലയം അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top