News Desk

2021-03-31 10:56:14 pm IST
റിയാദ്: സൗദിയിലെ തുറമുഖങ്ങളിലെ ജോലികളും സ്വദേശിവല്‍കരിക്കുന്നു. തുറമുഖങ്ങളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്വകാര്യ കമ്പനികളിലാണ് സ്വദേശി പൗരന്മാര്‍ക്കായി ജോലി സംവരണം ഏര്‍പ്പെടുത്താന്‍ നിയമമായത്. 

ദമ്മാമിലെ കിങ് അബ്ദുല്‍ അസീസ് തുറമുഖത്ത് ഇതിനു തുടക്കമായി. സൗദി ഇന്റര്‍നാഷണല്‍ പോര്‍ട്ട് കമ്പനി, അല്‍സാമില്‍ മറൈന്‍ സര്‍വീസസ് കമ്പനി, സൗദി ഡെവലപ്പ്‌മെന്റ്, എക്‌സ്‌പോര്‍ട്ട് സര്‍വീസ് കമ്പനി എന്നീ കമ്പനികളും സ്വദേശിവല്‍കരിക്കാനുള്ള കരാറില്‍ ഒപ്പുവെച്ചു. 

ഓപ്പറേഷന്‍ വിഭാഗങ്ങളിലെ 39 തൊഴില്‍ മേഖലകളാണ് സ്വദേശിവല്‍കരിക്കുന്നത്. കരാര്‍ കാലയളവില്‍ 900ത്തിലധികം ജോലികള്‍ സ്വദേശിവല്‍കരിക്കുക, തൊഴില്‍ പരിശീലന വേളയില്‍ വേതനം നല്‍കുക, തൊഴില്‍ വിപണിയിലെ സ്വദേശികളായ യുവാക്കളുടെയും യുവതികളുടെയും കഴിവുകളും അഭിലാഷവുമനുസരിച്ച് ജോലിക്ക് പ്രാപ്തരാക്കുക എന്നിവ കരാറില്‍ ഉള്‍പ്പെടും.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top