News Desk

2022-06-23 05:03:14 pm IST
റിയാദ്: ആറ് മേഖലകളില്‍ കൂടി സ്വദേശിവത്ക്കരണം പ്രഖ്യാപിച്ച് സൗദി അറേബ്യയില്‍. അടുത്ത മാര്‍ച്ച് മുതല്‍ നിയമം പ്രാബല്യത്തിലാകും. പദ്ധതി വഴി 33000 സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഏഴോളം സെയില്‍സ് ഔട്ട്‌ലെറ്റുകള്‍, വാഹനങ്ങളുടെ പിരിയോഡിക് ഇന്‍സ്‌പെക്ഷന്‍, പോസ്റ്റല്‍ ആന്റ് പാര്‍സല്‍ സര്‍വീസ്, കസ്റ്റമര്‍ സര്‍വീസ്, ഏവിയേഷന്‍, ഒപ്റ്റിക്‌സ് മേഖലകളിലാണ് പുതുതായി സ്വദേശിവത്ക്കരണം നടപ്പാക്കുന്നത്. മാനവവിഭവശേഷി- സാമൂഹിക വികസന വകുപ്പ് മന്ത്രി അഹമ്മദ് സുലൈമാന്‍ അല്‍റാജിയാണ് പ്രഖ്യാപനം നടത്തിയത്. 

സെക്യൂരിറ്റി ആന്റ് സേഫ്റ്റി ഉല്‍പന്നങ്ങളുടെ വില്‍പ്പന കേന്ദ്രം, ഇലവേറ്റര്‍, ലാഡര്‍ ബെല്‍റ്റ് വിപണന കേന്ദ്രം, ടര്‍ഫ് ഉല്‍പന്നങ്ങള്‍, സ്വിമ്മിംഗ് പൂള്‍ ഉല്‍പന്നങ്ങള്‍, വാട്ടര്‍ പ്യൂരിഫയര്‍, നാവിഗേഷന്‍ ഡിവൈസസ്, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയുടെ വിപണന കേന്ദ്രങ്ങളില്‍ എഴുപത് ശതമാനം സ്വദേശികളെ നിയമിക്കണം. 

ഒപ്റ്റിക്‌സ് മേഖലയില്‍ അന്‍പത് ശതമാനവും കസ്റ്റമര്‍ സര്‍വീസ് തസ്തികകളില്‍ നൂറ് ശതമാനവും സ്വദേശികള നിയമിക്കണമെന്നാണ് പുതിയ നിയമം പറയുന്നത്. ടെക്‌നിക്കല്‍ പിരിയോഡിക്കല്‍സ് മേഖലയില്‍ രണ്ട് ഘട്ടങ്ങളിലായി നൂറ് ശതമാനവും പോസ്റ്റല്‍ ആന്റ് പാര്‍സല്‍ മേഖലയില്‍ എഴുപത് ശതമാനവുമാണ് അനുപാതം.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top