News Desk

2021-10-12 09:26:17 pm IST
ന്യൂഡല്‍ഹി: വി.ഡി സവര്‍ക്കര്‍ മാപ്പ് അപേക്ഷിച്ചത്  മഹാത്മാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സവര്‍ക്കറെ മോചിപ്പിക്കണമെന്ന് മഹാത്മാഗാന്ധി ആവശ്യപ്പെട്ടിരുന്നുവെന്നും അതിനായി പ്രചാരണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. 

ഉദയ് മഹുര്‍ക്കര്‍ രചിച്ച 'വീര്‍ സവര്‍ക്കര്‍: ദി മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മോചിപ്പിക്കപ്പെട്ടാല്‍ സവര്‍ക്കര്‍ സമാധാനപരമായി പ്രക്ഷോഭം നടത്തുമെന്ന് ഗാന്ധി പറഞ്ഞിരുന്നതായും രാജ്‌നാഥ് സിംഗ് അവകാശപ്പെട്ടു. അതേസമയം, മഹാത്മാഗാന്ധിയും സവര്‍ക്കറും പരസ്പര ബഹുമാനമുള്ളവരായിരുന്നെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതും പറഞ്ഞു. സവര്‍ക്കറെ മോശമായി ചിത്രീകരിക്കുന്നവരുട അടുത്ത ലക്ഷ്യം സ്വാമി വിവേകാനന്ദനും സ്വാമി ദയാനന്ദ സ്വരസ്വതിയും യോഗി അരവിന്ദും അടക്കമുള്ള മഹാന്മാരാണെന്നും മോഹന്‍ ഭാഗവത് ആരോപിച്ചു.

'വി.ഡി സവര്‍ക്കര്‍ ഒരു ഫാസിസ്റ്റോ നാസിയോ ആയിരുന്നില്ല പകരമൊരു തികഞ്ഞ ദേശീയവാദിയായിരുന്നു. ഒരു സാമൂഹിക പരിഷ്‌കര്‍ത്താവും സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും വലിയ ദാര്‍ശനികനുമായിരുന്നു സവര്‍ക്കര്‍. ഇന്ത്യന്‍ ചരിത്രത്തിലെ നായകനായിരുന്ന അദ്ദേഹം ഒരു വലിയ സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു. അദ്ദേഹത്തെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് ക്ഷമിക്കാനാവുന്നതെല്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH



Top