News Desk

2021-02-27 03:23:55 pm IST
ഡല്‍ഹി: യു.പി.ഐ തട്ടിപ്പിനെതിരെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ) രംഗത്ത്. തങ്ങളുടെ 44 കോടി ഉപഭോക്താക്കള്‍ക്കാണ് യു.പി.ഐ തട്ടിപ്പിനെതിരെ ജാഗ്രത പുലര്‍ത്താന്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നത്.

നിങ്ങള്‍ ചെയ്യാത്ത യു.പി.ഐ വഴി അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ചെയ്യുന്നതിന് നിങ്ങള്‍ക്ക് ഒരു എസ്.എം.എസ് അലേര്‍ട്ട് ലഭിക്കുകയാണെങ്കില്‍ ജാഗ്രത പാലിക്കണമെന്ന് ബാങ്ക് അറിയിച്ചു. ഇതു സംബന്ധിച്ച് ട്വിറ്ററിലൂടെയാണ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.


നിങ്ങള്‍ യു.പി.ഐ ഇടപാട് നടത്തിയിട്ടില്ലെങ്കില്‍ പണം ഡെബിറ്റ് ചെയ്യുന്നതിന് നിങ്ങള്‍ക്ക് ഒരു എസ്.എം.എസ് ലഭിക്കുകയാണെങ്കില്‍ ആദ്യം യു.പി.ഐ സേവനം നിര്‍ത്തുക.

ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ വര്‍ധിച്ചുവരുന്ന കേസ് കണക്കിലെടുത്ത്, എസ്.ബി.ഐ കാലാകാലങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

നേരത്തെ, പേപ്പര്‍വര്‍ക്കുകള്‍ ഇല്ലാതെ വെറും രണ്ട് മിനിറ്റിനുള്ളില്‍ നിങ്ങള്‍ക്ക് വായ്പ നല്‍കുമെന്ന് അവകാശപ്പെടുന്ന ഇന്‍സ്റ്റന്റ് ലോണ്‍ അപ്ലിക്കേഷനുകള്‍ ഒഴിവാക്കാന്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

യു.പി.ഐ സേവനം നിര്‍ത്താന്‍ ബാങ്ക് ടിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1800111109 ല്‍ വിളിച്ച് ഉപയോക്താക്കള്‍ക്ക് യു.പി.ഐ സേവനം നിര്‍ത്താന്‍ കഴിയും. അല്ലെങ്കില്‍ ഐ.വി.ആര്‍ നമ്പര്‍ 1800-425-3800 / 1800112211 എന്നീ നമ്പറുകളിലും വിളിക്കാം.

ഇതുകൂടാതെ, https://cms.onlinesbi.sbi.com/cms/ എന്ന വിലാസത്തില്‍ നിങ്ങള്‍ക്ക് പരാതി നല്‍കാം. അല്ലെങ്കില്‍ 9223008333 എന്ന നമ്പറിലേക്ക് എസ്.എം.എസ്  അയയ്ക്കാമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top