Breaking News
ഓൺലൈൻ വീഡിയോ ഗെയിമുകളെക്കുറിച്ച് ദുബായ് പോലീസിന്റെ ജാഗ്രത നിർദേശം | റിയാദ് ജി.സി.സി ഉച്ചകോടി: കുവൈത്ത് അമീർ പങ്കെടുക്കും | 71000 പാക്കിസ്ഥാൻ വിദഗ്ധ തൊഴിലാളികൾ ഖത്തറിലേക്ക് | യു.എ.ഇ റെസിഡന്‍സ് വിസ ഇനി 40 മിനിറ്റില്‍ | ‘മിസ് യൂണിവേഴ്‌സ് 2019 കിരീടം’ ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി ടുന്‍സിക്ക് | ബ്രിട്ടീഷ് പോലീസ് ആസ്ഥാനം ഹോട്ടലാക്കി ‘ലുലു ഗ്രൂപ്പ് | വ്യോമ മേഖലയിൽ ഖത്തർ-റുവാണ്ട കരാറുകളിൽ ഒപ്പുവച്ചു | ഒമാനിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന തൊഴിൽ റിക്രൂട്ടിങ് ഓഫീസ് അടച്ചു | ഖത്തറിലെ അൽ വക്ര ബീച്ചിൽ ബലദിയ ശുചീകരണം നടത്തി | ഗൾഫ് പ്രതിസന്ധി ഉടൻ തന്നെ പരിഹരിക്കാനാവുമെന്ന് കുവൈത്ത് |

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പുതുതായി സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി. വിഷയത്തില്‍ മദ്രാസ് ഹൈക്കോടതി വാദം കേട്ടുകൊണ്ടിരിക്കുന്നതിനാല്‍ ഹര്‍ജിക്കാരനോട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീകോടതി നിര്‍ദ്ദേശിച്ചു. അഭിഭാഷകനായ അശ്വിനി ഉപാധ്യായയാണ് വിഷയത്തില്‍ പുതിയ പൊതുതാല്‍പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിലവില്‍ രണ്ട്് ഹര്‍ജികളിലാണ് മദ്രാസ് ഹൈക്കോടതി വാദം കേള്‍ക്കുന്നത്. ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളിലും സമാന ആവശ്യവുമായി ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

അതേസമയം എല്ലാ ഹര്‍ജികളും ഒരേ ആവശ്യം മുന്‍നിര്‍ത്തിയുള്ളതാണെന്ന്ചൂണ്ടിക്കാണിച്ച് വിവിധ ഹൈക്കോടതികളില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളെല്ലാം സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫെയ്സ്ബുക്ക് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

കഴിഞ്ഞമാസം ഫെയ്സ്ബുക്കിന്റെ ഹര്‍ജി പരിഗണിക്കവേ, സോഷ്യല്‍ മീഡിയകളുടെ ദുരുപയോഗം തടയാനാവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ എത്രസമയം വേണ്ടിവരുമെന്ന് മൂന്നാഴ്ചയ്ക്കുള്ളില്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു

Top