News Desk

2021-02-17 11:25:14 pm IST
ദോഹ: ഖത്തറിലെ പൊതുവിദ്യാലയങ്ങളിലെ രണ്ടാം സെമസ്റ്റര്‍ അര്‍ധ വാര്‍ഷിക പരീക്ഷകളുടെ പട്ടിക പുറത്തുവിട്ട് രാജ്യത്തെ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം.

രാജ്യത്തെ പൊതുവിദ്യാലയങ്ങളിലും ദേശീയ നിലവാരം പുലര്‍ത്തുന്ന സ്വകാര്യ സ്‌കൂളുകളിലും ഒന്നുമുതല്‍ 11 വരെയുള്ള ക്‌ളാസുകളിലെ കുട്ടികളുടെ പരീക്ഷയുടെ പട്ടികയാണ് മന്ത്രാലയം പുറത്തിറക്കിയത്. 

മന്ത്രാലയത്തിന്റെ സ്റ്റുഡന്റ് അസസ്‌മെന്റ് വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ഫെബ്രുവരി 24 ബുധനാഴ്ച പരീക്ഷ ആരംഭിച്ച് മാര്‍ച്ച് 11 വ്യാഴാഴ്ച വരെ തുടരും. വിശദാംശങ്ങള്‍ക്ക്: edu.gov.qa 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top