News Desk

2021-05-10 05:35:42 pm IST
ദോഹ: സേവനമേഖലയിലെ തൊഴിലാളികള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള  പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നിയന്ത്രണങ്ങള്‍ നീക്കുന്ന പ്രധാന മേഖലകളിലെ ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കേണ്ടതുണ്ടെന്ന് ഇന്നലെ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

കൊവിഡില്‍ നിന്നും സേവന മേഖലകളിലെ തൊഴിലാളികളെ സംരക്ഷിക്കേണ്ടത് പ്രധാനമാണ്. ഇത് സുഗമമാക്കുന്നതിന് വേണ്ടിയാണ് ദേശീയ കൊവിഡ് വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി തൊഴിലാളികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായാണ് വാക്‌സിനേഷന്‍ ഷെഡ്യൂളിംഗ് യൂണിറ്റ് രൂപീകരിച്ചത്. 

ബാര്‍ബര്‍ഷോപ്പ്, സലൂണുകള്‍, റെസ്റ്റോറന്റ്, റീട്ടെയില്‍ ഷോപ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, ഹോസ്പിറ്റാലിറ്റി സെക്ടര്‍ എന്നീ മേഖലകളിലെ തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കും. ബിസിനസ്സ് സ്ഥാപനങ്ങള്‍ക്ക് അവരുടെ സ്റ്റാഫുകള്‍ക്കുള്ള വാക്‌സിനേഷന്‍ ഷെഡ്യൂള്‍ ചെയ്യുന്നതിന് നേരിട്ട് (VCIA@hamad.qa) യൂണിറ്റുമായി ബന്ധപ്പെടാം.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top