News Desk

2021-11-25 06:10:08 pm IST
ഇനിമുതല്‍ ശാസ്ത്രത്തിന്റെ സഹായത്തോടെ മുഖത്തെ കള്ളലക്ഷണം കണ്ടുപിടിക്കാം.ടെല്‍ അവീവ് യൂണിവേഴ്‌സിറ്റിയാണ് പുതിയ സാങ്കേതിക വിദ്യ കണ്ടെത്തിയത്. 

ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് മുഖത്തെ പേശികളുടെ ചെറിയ ഭാവവ്യത്യാസം പോലും വിശകലനം ചെയ്യുന്നത്. കവിള്‍തടത്തിലെ പേശികളുടേയും പുരികത്തിന്റേയും ചലനം ഉള്‍പ്പെടെയാണ് നിരീക്ഷിക്കുക. 

ഇത് നിരീക്ഷിക്കുന്നതിനായി ഇലക്ട്രോഡുകള്‍ അടങ്ങിയ സ്റ്റിക്കറുകളാണ് ഉപയോഗിക്കുന്നത്.

പരീക്ഷണത്തിനിടെ സന്നദ്ധ പ്രവര്‍ത്തകരുടെ ചുണ്ടിനോടു ചേര്‍ന്നുള്ള കവിളുകളിലും പുരികത്തിനു മുകളിലും സ്റ്റിക്കര്‍ പതിപ്പിച്ചു. ഇതിന് ശേഷം സന്നദ്ധ പ്രവര്‍ത്തകരോട് ജോഡികളായി മുഖത്തോടു മുഖം നോക്കി ഇരിക്കാന്‍ നിര്‍ദ്ദേശിച്ചു. 

ഹെഡ്‌ഫോണ്‍ ധരിച്ചിരുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ കാതില്‍ ഗവേകര്‍ വര, മരം എന്നീ വാക്കുകള്‍ പറഞ്ഞു. തുടര്‍ന്ന് കേട്ടതിനെക്കുറിച്ച് സത്യമോ കള്ളമോ പറയാമെന്ന് ഗവേഷകര്‍ പറഞ്ഞു.

മുന്നിലിരിക്കുന്നയാള്‍ പറയുന്നത് സത്യമോ അതോ നുണയോ എന്ന് കണ്ടെത്തുകയായിരുന്നു ജോഡികളില്‍ ഒരാളുടെ ദൗത്യം. എന്നാല്‍ പങ്കാളി പറയുന്നത് സത്യമാണോ നുണയാണോ എന്നു കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. 

അതേസമയം, മുഖത്ത് ഇലക്ട്രോഡുകള്‍ ഘടിപ്പിച്ച സ്റ്റിക്കറുകള്‍ക്ക് പറയുന്നത് നുണയോ സത്യമോയെന്ന് കണ്ടെത്താനായി. നിയമപാലകര്‍ ഉപയോഗിക്കുന്ന നുണപരിശോധനാ സംവിധാനത്തിന് സ്റ്റിക്കറുകളേക്കാള്‍ കൃത്യതയുണ്ട്. 80 ശതമാനത്തോളമാണ് ഇതിന്റെ കൃത്യത. എന്നാല്‍ സ്റ്റിക്കറുകള്‍ക്ക് 73 ശതമാനം മാത്രമാണുള്ളത്.

ഞങ്ങളുടെ പഠനത്തില്‍ ഹെഡ്‌സെറ്റിലൂടെ കേട്ടത് എന്താണെന്ന് അറിയാനും നുണ പറയുന്നത് എപ്പോഴാണെന്ന് അറിയാനുമാണ് ശ്രമിച്ചത്. ഇലക്ട്രോഡുകളില്‍ നിന്നും വരുന്ന ഇഎംജി (electromyography) സിഗ്‌നലുകള്‍ വിശകലനം ചെയ്ത് നുണകള്‍ കണ്ടെത്താന്‍ ഞങ്ങളുടെ പ്രോഗ്രാമിനെ പരിശീലിപ്പിച്ചു. 

പരീക്ഷണത്തില്‍ 73 ശതമാനം കൃത്യത കൈവരിക്കാനാണ് ഞങ്ങള്‍ക്ക് കഴിഞ്ഞത്. ഇപ്പോഴത്തെ സാങ്കേതിക വിദ്യയേക്കാള്‍ മികച്ചതാണതെന്ന് പ്രൊഫസര്‍ ലെവി പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top