Article Desk

ശില്‍പ ഇന്ദു

2021-08-16 07:02:48 pm IST
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്‌ക്രാപ്പേജ് പോളിസി അഥവാ വാഹനങ്ങളുടെ പൊളിക്കല്‍ നയം പ്രഖ്യാപിച്ചത്. മാസങ്ങള്‍ക്ക് മുന്‍പ് കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി സ്‌ക്രാപ്പേജ് പോളിസി പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും ചെയ്തിരുു. കേന്ദ്ര സര്‍ക്കാര്‍ വന്‍ വിജയമെന്ന് വിശേഷിപ്പിക്കുന്ന ഈ സ്‌ക്രാപ്പേജ് പോളിസി, ഇന്ത്യയുടെ സാമ്പത്തിക രംഗത്തും വാഹന വിപണിയിലും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിദഗ്ധരും അവകാശപ്പെടുത്. 

എന്താണ് ഈ സ്‌ക്രാപ്പേജ് പോളിസി കൊണ്ട് ഉദ്ദേശിക്കുത്? പുതിയ നയം വാഹനങ്ങളെ എങ്ങനെ ബാധിക്കും? പുതിയ നയം കൊണ്ട് ഉണ്ടാകുന്ന നേട്ടങ്ങള്‍?  ഏതൊക്കെ വാഹനങ്ങളാണ് പൊളിച്ചു നീക്കേണ്ടി വരുന്നത്? ഇത്തരത്തില്‍ പൊളിച്ച വാഹനങ്ങള്‍ക്ക് പകരം പുതിയ വാഹനം വാങ്ങാന്‍ പണം ലഭിക്കുമോ. ഇത്തരം കാര്യങ്ങള്‍ വിശദമായി പരിശോധിക്കാം...

എന്താണ് ഈ സ്‌ക്രാപ്പേജ് പോളിസി

കേന്ദ്ര സര്‍ക്കാരിന്റെ ഏറെ നാളായുള്ള  പദ്ധതിയാണ് സ്‌ക്രാപ്പേജ് പോളിസി. അതുകൊണ്ട് തന്നെ പുതിയ നയം വരുതിലൂടെ വാഹന മലിനീകരണം, ഇന്ധന ഇറക്കുമതി വിലവര്‍ധനവ് കുറക്കാന്‍ സാധിക്കും എന്നൊക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുത്. 20 വര്‍ഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും 15 വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും അവയുടെ ഫിറ്റ്നസിന്റെ അടിസ്ഥാനത്തില്‍ പൊളിച്ചു നീക്കുക എതാണ് പുതിയ പൊളിക്കല്‍ നയം കൊണ്ട് ഉദ്ദേശിക്കുന്നത്. 

നിലവിലെ  കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ക്ക് ഇനി ഫിറ്റ്നസ് ടെസ്റ്റ് പാസായാല്‍ മാത്രമെ പുനര്‍ രജിസ്ട്രേഷന്‍ നല്‍കുകയുള്ളു. ഇതിലൂടെ പഴയതും അനുയോജ്യമല്ലാത്തതുമായ വാഹനങ്ങള്‍ ഘട്ടം ഘട്ടമായി നിരത്തില്‍ നിന്ന് ഒഴിവാക്കാനാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.  ഇനി മുതല്‍ നിലവിലെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ കാലാവധി കഴിഞ്ഞാല്‍ ഉടന്‍ തന്നെ സ്‌ക്രാപ്പേജ് പോളിസി പ്രാബല്യത്തില്‍ വരികയും ചെയ്യും.



ഏതൊക്കെ വാഹനങ്ങള്‍ പൊളിച്ചു നീക്കേണ്ടി വരും? 

നിലവില്‍ രാജ്യത്തെ നിരത്തുകളില്‍ ഒഴിവാക്കേണ്ടതായ തരത്തില്‍ ലക്ഷങ്ങളോളം വാഹനങ്ങള്‍ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. 20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള 51 ലക്ഷത്തോളം വാഹനങ്ങളും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള 17 ലക്ഷത്തോളം വാഹനങ്ങളും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതും അതില്‍ തന്നെ ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതുമായ 34 ലക്ഷം വാഹനങ്ങളും ഉണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇങ്ങനെയുള്ള വാഹനങ്ങളെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് നയത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി എടുത്തു പറയുന്നത്.

20 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള വാഹനങ്ങള്‍ ഉള്ളവര്‍ക്ക് നിരവധി സംശയങ്ങളാണ് നിലനില്‍ക്കുന്നത്. ഇത്തരത്തില്‍ പഴക്കമുള്ള സ്വകാര്യ വാഹനങ്ങള്‍ ഉള്ളവര്‍ക്ക് ചില നിബന്ധനകള്‍ പാലിച്ച് അവ സൂക്ഷിക്കാന്‍ കഴിയും. വാഹനം റോഡുകളില്‍ ഓടുന്നത് തുടരുന്നത് നിയമപരമായി അനുവദിക്കുന്നതിനായി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടണം. ഈ ഫിറ്റ്‌നസ് പരിശോധനയില്‍ പരാജയപ്പെടുന്ന അല്ലെങ്കില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതില്‍ പരാജയപ്പെടുന്ന വാഹനം എന്‍ഡ് ഓഫ് ലൈഫ് വെഹിക്കിള്‍ ആയി പ്രഖ്യാപിക്കുകയും ഇവ സ്‌ക്രാപ്പിന് നല്‍കുകയും ചെയ്യും. എന്നാല്‍ വിന്റേജ് വിഭാഗത്തില്‍പ്പെടുന്ന രജിസ്ട്രേഷന്‍ ഉള്ള വാഹനങ്ങള്‍ സൂക്ഷിക്കുന്നതിന് പ്രശ്നമില്ല. എന്നാല്‍ അവ അറ്റകുറ്റപ്പണികള്‍ക്കല്ലാതെ നിരത്തിലിറക്കാനും പാടില്ല. 



പുതിയ നയം കൊണ്ട് ഉണ്ടാകുന്ന നേട്ടങ്ങള്‍ എന്തൊക്കെ? 

ഈ പൊളിക്കല്‍ നയം വാഹന വിപണയില്‍ വിപ്ലവകരമായ മുന്നേറ്റങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അഭിപ്രായപ്പെടുന്നത്. വന്‍ നിക്ഷേപം, തൊഴിലവസരങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ഡിമാന്‍ഡ് വര്‍ധിക്കുമെന്നാണ് നിരീക്ഷണം. ഫിറ്റ്നസില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ പൊളിച്ചു കളയുന്നതിലൂടെ സാങ്കേതിക മികവുള്ള പുതിയ തരം വാഹനങ്ങള്‍ കൂടുതലായി നിരത്തിലിറങ്ങുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. 

വാഹന വിപണിക്ക് കരുത്തേകുന്ന ഈ നയം സ്‌ക്രാപ്പിംഗ്, ഫിറ്റ്നസ് സെന്റര്‍, പരിശീലനം എന്നീ മേഖലകളിലുണ്ടാകുന്ന വലിയ തോതിലുള്ള നിക്ഷേപങ്ങള്‍ക്കും തൊഴിലവസരങ്ങള്‍ക്കും വഴി തുറക്കുമെന്നും പറയുന്നു. പതിനായിരം കോടി രൂപയുടെ നിക്ഷേപം ഈ മേഖലകളിലായി ഉണ്ടാകുമെന്ന് വ്യവസായ ലോകത്തിന്റെ കണക്കുകൂട്ടല്‍. നയം നടപ്പാക്കാന്‍ രാജ്യമൊട്ടാകെ 70 വാഹനം പൊളിക്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇന്ത്യയുടെ വികസന യാത്രയിലെ ഒരു നാഴികല്ലാണിതെന്നും അദ്ദേഹം പറയുന്നു. പുതിയ നയം 10,000 കോടിയുടെ നിക്ഷേപവും 35,000 തൊഴിലവസരങ്ങളും രാജ്യത്ത് സൃഷ്ടിക്കുമെന്നാണ് പറയുന്നത്. 

പുതിയ നയം വാഹനങ്ങളെ എങ്ങനെയാണ് ബാധിക്കുന്നത്?

പഴയതും കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വകാര്യ  വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തിനു ശേഷം രജിസ്ട്രേഷന്‍ പുതുക്കുമ്പോള്‍ റോഡ് ടാക്സിന്റെ 10 മുതല്‍ 25 ശതമാനം വരെ ഈടാക്കും. ഇതുമാത്രമല്ല പൊളിക്കല്‍ നയം കാരണം ഉപയോഗിച്ച കാറുകളുടെ വില ഇടിയുമെന്നതില്‍ യാതൊരു സംശയവും വേണ്ട. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാകുന്നതോടെ സെക്കന്‍ഡ ്ഹാന്‍ഡ് കാര്‍ വിപണി വലിയ പ്രതിസന്ധിയിലാകുമെന്നത് ഉറപ്പാണ്. 

ഇലക്ട്രിക്കല്‍, ഗ്ലാസ്, എഞ്ചിന്‍ ഘടകങ്ങള്‍ തുടങ്ങി വാഹന ഭാഗങ്ങളുടെ ഇറക്കുമതി തീരുവ ഉയര്‍ത്തിയതിനാല്‍ ആഢംബര കാറുകള്‍ക്ക് വിലകൂടാനും സാധ്യതയുണ്ട്. 1.5 ലക്ഷം രൂപ വരെ ലക്ഷ്വറി വാഹനങ്ങളുടെ വിലവര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ഒരു പരിധി വരെ കൊവിഡില്‍ നിന്ന് കരകയറാനായി വാഹന ലോകം നോക്കുമ്പോള്‍ ഇത്തരമൊരു നയം അപ്രതീക്ഷിതമാണെന്നും ഉത്പാദനച്ചെലവ് വര്‍ധിപ്പിക്കുമെന്നാണ് ആഢംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ മാര്‍ട്ടിന്‍ ഷ്വെങ്ക് പറയുന്നത്.