News Desk

2021-05-20 08:57:59 pm IST
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ച്ചയായ രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. മുഖ്യമന്ത്രിയുള്‍പ്പടെ 15 പേര്‍ സഗൗരവത്തിലും മറ്റുള്ളവര്‍ ദൈവനാമത്തിലുമാണ് സത്യവാചകം ചൊല്ലിയത്. 

ആദ്യം പിണറായി വിജയനും തുടര്‍ന്ന് കെ. രാജന്‍ (സി.പി.ഐ), റോഷി അഗസ്റ്റിന്‍ (കേരള കോണ്‍ഗ്രസ് എം), കെ. കൃഷ്ണന്‍കുട്ടി (ജെ.ഡി.എസ്), എ.കെ. ശശീന്ദ്രന്‍ (എന്‍.സി.പി), അഹമ്മദ് ദേവര്‍കോവില്‍ (ഐ.എന്‍.എല്‍), ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്), വി. അബ്ദുറഹ്മാന്‍ (എല്‍.ഡി.എഫ് സ്വത.), ജി.ആര്‍. അനില്‍ (സി.പി.ഐ), കെ.എന്‍. ബാലഗോപാല്‍ (സി.പി.എം), പ്രഫ. ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി (സി.പി.ഐ), എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ (സി.പി.എം), അഡ്വ. പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ് (സി.പി.ഐ), കെ. രാധാകൃഷ്ണന്‍ (സി.പി.എം), പി. രാജീവ്, സജി ചെറിയാന്‍, വി. ശിവന്‍ കുട്ടി, വി.എന്‍. വാസവന്‍, വീണ ജോര്‍ജ് എന്നിവരും സത്യവാചകം ചൊല്ലി അധികാരമേറ്റു.

സത്യപ്രതിജ്ഞയ്ക്ക് ശേഷം രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ മന്ത്രിസഭാ  യോഗത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടറിയേറ്റിലേക്ക് പോവുകയും ആദ്യ യോഗം ചേരുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടറിയേറ്റിലെത്തി അധികാരമേല്‍ക്കുകയും ചെയ്തു.  

രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും

* പിണറായി വിജയന്‍- പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി

* കെ.എന്‍. ബാലഗോപാല്‍- ധനകാര്യം

* വീണ ജോര്‍ജ്- ആരോഗ്യം 

* പി. രാജീവ്- വ്യവസായം, നിയമം 

* കെ.രാധാകൃഷണന്‍- ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്കക്ഷേമം

* ആര്‍.ബിന്ദു- ഉന്നത വിദ്യാഭ്യാസം

* വി.ശിവന്‍കുട്ടി - പൊതുവിദ്യാഭ്യാസം, തൊഴില്‍

* എം.വി. ഗോവിന്ദന്‍- തദ്ദേശസ്വയംഭരണം, എക്‌സൈസ്

* പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം

* വി.എന്‍. വാസവന്‍- സഹകരണം, രജിസ്‌ട്രേഷന്‍

* കെ. കൃഷ്ണന്‍കുട്ടി- വൈദ്യുതി

* ആന്റണി രാജു- ഗതാഗതം

* എ.കെ. ശശീന്ദ്രന്‍- വനം വകുപ്പ്

* റോഷി അഗസ്റ്റിന്‍- ജലവിഭവ വകുപ്പ്

* അഹമ്മദ് ദേവര്‍കോവില്‍- തുറമുഖം, പുരാവസ്തു വകുപ്പ്

* സജി ചെറിയാന്‍- ഫിഷറീസ്, സാംസ്‌കാരികം

* വി. അബ്ദുറഹ്മാന്‍- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം, കായികം

* ജെ.ചിഞ്ചുറാണി- ക്ഷീരവകുപ്പ്, മൃഗസംരക്ഷണം

* കെ.രാജന്‍- റവന്യു

* പി.പ്രസാദ്- കൃഷി

* ജി.ആര്‍. അനില്‍- സിവില്‍ സപ്ലൈസ്



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക






Top