News Desk

2021-04-27 04:01:20 pm IST
ദോഹ: ഖത്തറില്‍ ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്ററുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി പലരുടെയും രണ്ടാം ഘട്ട ഡോസ് വാക്‌സിന്‍ ഹെല്‍ത്ത് സെന്ററുകളിലേക്ക് മാറ്റി. അവരവരുടെ ഹെല്‍ത്ത് സെന്ററുകളില്‍ രണ്ടാം ഘട്ട ഡോസ് വാക്സിന്‍ എടുക്കേണ്ടവര്‍ക്ക് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ എസ്.എം.എസ് അയക്കുന്നതായിരിക്കും.

ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച അതേ ഹെല്‍ത്ത് സെന്ററില്‍ തന്നെ രണ്ടാമത്തെ ഡോസ് എടുക്കുന്നത് സംബന്ധിച്ച് ഫോളോ അപ്പ് എസ്.എം.എസ് ലഭിക്കും. ഇഹ്തിറാസ് ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ്, വാക്സിനേഷന്‍ കാര്‍ഡ്, ഖത്തര്‍ ഐ.ഡി എന്നിവ കൈയില്‍ കരുതണമെന്നും സന്ദേശത്തില്‍ പറയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top