News Desk

2021-03-07 11:32:05 pm IST
ലഖ്‌നൗ: ആഗോള തലത്തില്‍ ഇന്ത്യയുടെ പാരമ്പര്യത്തിന് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്നത് മതേതരത്വമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശുദ്ധവും സന്മാര്‍ഗികവും ആരോഗ്യകരവുമായ ജീവിതം നമ്മള്‍ നയിക്കണം. സ്വന്തം ലാഭത്തിനായി ആളുകളില്‍ തെറ്റിദ്ധാരണ പരത്തുന്നവരെയും രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവരെയും വെറുതെ വിടില്ലെന്നും യോഗി മുന്നറിയിപ്പ് നല്‍കി. 

നിസ്സാരമായ സാമുദായിക തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെ രാജ്യത്തിന്റെ ഐക്യം തകര്‍ക്കരുത്. തുച്ഛമായ സാമ്പത്തിക ലാഭത്തിന് വേണ്ടി ഇന്ത്യയെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്ന ആളുകള്‍ അതിന്റെ അനന്തരഫലം നേരിടേണ്ടിവരും. രാമായണത്തിലെ സ്ഥലങ്ങളും കഥാപാത്രങ്ങളും യഥാര്‍ഥത്തിലുണ്ടായിരുന്നുവെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.രാമായണം ഗ്ലോബല്‍ എന്‍സൈക്ലോപീഡിയയുടെ ആദ്യ എഡിഷന്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇപ്പോഴും ചിലര്‍ അയോധ്യയില്‍ രാമന്‍ ഉണ്ടായിരുന്നോ എന്ന് സംശയം പ്രകടിപ്പിക്കാറുണ്ട്. ചരിത്ര സത്യങ്ങള്‍ അവഗണിക്കാനാവില്ല. ഇത് വെറും സങ്കല്പമല്ല. പുഷ്പക വിമാനത്തില്‍ ശ്രീലങ്കയില്‍ നിന്ന് രാമന്‍ തിരികെ വന്നു. ആ സമയത്ത് വിമാനങ്ങള്‍ ഉണ്ടായിരുന്നു. അക്കാലത്തെ ശാസ്ത്രത്തില്‍ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. 1947ന് മുന്‍പ് പാകിസ്താന്‍ ഇന്ത്യയുടെ ഭാഗമായിരുന്നു. മര്യാദാപുരുഷോത്തമനായ ശ്രീരാമന്‍ രാജ്യത്തിന്റെ അതിര്‍ത്തി വിശാലമാക്കി. സഹോദരന്റെ മകനെ പാകിസ്താന്‍ ഭരണാധികാരിയാക്കിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 


Top